Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗുര്‍മീതിന്റെ പിന്‍ഗാമി 'പപ്പയുടെ മാലാഖ'യൊ
Reporter

ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട് ഗുര്‍മീത് ജയിലിലേക്ക് പോവുമ്പോള്‍ ഇനിയാര് എന്ന ചോദ്യത്തിന് അനുയായികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പേരുണ്ട്, ഹണിപ്രീത് എന്ന മുപ്പതുകാരിയുടേത്. ദേരാ സച്ചാ സൗധ വൃത്തങ്ങളോട് അടുപ്പമുള്ളവര്‍ അടുത്ത പിന്‍ഗാമിയായി പരിഗണിച്ചു വരുന്നത് ഹണിപ്രീതിനെയാണ്. ബലാത്സംഗക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട് ഹെലികോപ്ടറില്‍ കയറി ജയിലിലേക്ക് ഗുര്‍മീത് പോവുമ്പോഴാണ് ഹണിപ്രീതിനെ ചണ്ഡിഗഡിനപ്പുറമുള്ള ജനങ്ങള്‍ അറിയുന്നത്.

ഹണിപ്രീതിന്റെ സമൂഹമാധ്യമങ്ങളിലെ പേജുകളില്‍ കണ്ണോടിച്ചാല്‍ മാത്രം മതി ദേറാ സച്ചാ സൗദ സാമ്രാജ്യത്തില്‍ അവര്‍ക്കുള്ള ഉറച്ച സ്വാധീനത്തെ കുറിച്ച് വ്യക്തമായ രൂപം ലഭിക്കാന്‍.ട്വിറ്ററിലും ഫെയ്‌സ്ബുക്കിലുമെല്ലാം പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. ബലാത്സംഗക്കേസില്‍ അഴിക്കുള്ളിലായ ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തു പുത്രിയാണ് ഹണിപ്രീത് ഇന്‍സാന്‍ എന്ന പേരുമാറ്റിയ ഫത്തേഹാബാദിലെ പ്രിയങ്ക. ഫെയ്‌സ്ബുക്കിലെ പ്രൊഫൈല്‍ നോക്കിയാല്‍ പപ്പയുടെ മാലാഖക്കുട്ടിക്കപ്പുറത്ത് സംവിധായിക, എഡിറ്റര്‍, നടി, മനുഷ്യാവകാശ പ്രവര്‍ത്തക തുടങ്ങിയ പദവികളും ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നു.

10 ലക്ഷത്തിലധികം ആളുകളാണ് ഇവരെ ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത്. ട്വിറ്ററില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം വരും ഇത്.തന്റെ ഓരോ ട്വീറ്റിലും പോസ്റ്റിലുമുണ്ട് ഹണിയുടെ പപ്പയോടുള്ള അടുപ്പവും സ്‌നേഹവും. 

വിശ്വാസ് ഗുപ്തയെ വിവാഹം കഴിപ്പിച്ച ശേഷമാണ് ഇവര്‍ ഹണിപ്രീത് സിങ് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്.അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. വിശ്വാസ് ഗുപ്ത അങ്ങനെ ഗുര്‍മീതിന്റെ മരുമകനുമായി. ഗുര്‍മീതിന്റെ സഹായത്താല്‍ വിശ്വാസ് ബിസിനസ്സില്‍ ഏറെ വളര്‍ച്ച നേടിയെങ്കിലും പിന്നീട് ഗുര്‍മീതുമായി ഇയാള്‍ അകന്നു. ഒടുവില്‍ തന്റെ ഭാര്യയെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് വിശ്വാസ് 2011ല്‍ കോടതിയില്‍ പരാതി നല്‍കുന്നിടം വരെയെത്തി കാര്യങ്ങള്‍.

പിന്നീട് 2015ല്‍ ഗുര്‍മീതിനെക്കുറിച്ചുള്ള സിനിമകളുടെ നേതൃസ്ഥാനം ഏറ്റെടുക്കുന്നനതിലേക്ക് വരെ ആ വിശ്വാസം വളര്‍ന്നു. റാം റഹിം സിങിനെ കുറിച്ചുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് ഹണിപ്രീത്. രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് ഇവര്‍.

ഹര്‍ജീത് കൗറാണ് ഗുര്‍മീതിന്റെ ഭാര്യ. ഇരുവര്‍ക്കുമായി രണ്ട് പെണ്‍കുട്ടികളുമുണ്ട്. ചരണ്‍പ്രീത്, അമന്‍പ്രീത്. ഇരുവരും വിവാഹിതരാണ്.

 
Other News in this category

 
 




 
Close Window