Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
രജനികാന്തും സൂര്യയും വിജയുമൊക്കെ പങ്കെടുത്ത വേദിയിലേക്ക് മുണ്ടു മടക്കിക്കുത്തി എത്തി മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാറായി
reporter
തെന്നിന്ത്യന്‍ താരങ്ങള്‍ അണിനിരന്ന വേദിയില്‍ മുണ്ടുടുത്ത് മിന്നും താരമായി മോഹന്‍ലാല്‍. സൗത്ത് ഇന്ത്യന്‍ സ്റ്റണ്ട് ഡയറക്ടേഴ്‌സ് ആന്‍ഡ് ആക്ടേഴ്‌സ് യൂണിയന്റെ സുവര്‍ണ ജൂബിലി ആഘോഷച്ചടങ്ങിലാണു ലാലേട്ടന്‍ സ്ഫടികത്തിലെ ആടുതോമയെ അനുസ്മരിപ്പിക്കുന്ന മാസ് ലുക്കിലെത്തിയത്.

ഓറഞ്ച് കുര്‍ത്തയും കാവി മുണ്ടും ധരിച്ചാണു താരമെത്തിയത്. രജനീകാന്ത്, വിശാല്‍, സൂര്യ, ധനുഷ്, കാര്‍ത്തി, വിജയ് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 50 വര്‍ഷം മുന്‍പ് എംജിആറാണു യൂണിയന്‍ ഉദ്ഘാടനം ചെയ്തത്. എംജിആറിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ സംഘടനയുടെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ സന്തോഷമുണ്ടെന്നു രജനീകാന്ത് പറഞ്ഞു.

എംജിആര്‍ മാസം അന്‍പതു സ്റ്റണ്ട് കലാകാരന്മാര്‍ക്കു സാമ്പത്തിക സഹായം നല്‍കിയിരുന്നു. സിനിമയുടെ പൂര്‍ണതയ്ക്കു വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാന്‍ തയാറാകുന്നവരാണു സ്റ്റണ്ട് താരങ്ങള്‍. അവര്‍ക്ക് എന്തു സഹായവും നല്‍കാന്‍ താന്‍ മുന്‍പന്തിയിലുണ്ടാകുമെന്നു രജനീകാന്ത് പറഞ്ഞു. സിനിമാ തിരക്കുകള്‍ക്ക് അവധി നല്‍കി മോഹന്‍ലാല്‍ ഈയിടെ ഭൂട്ടാന്‍ യാത്രയിലായിരുന്നു. ഭൂട്ടാനിലെ ജനങ്ങളുടെ സന്തോഷകരമായ ജീവിതത്തെക്കുറിച്ച് ബ്ലോഗെഴുതുകയും ചെയ്തു.
 
Other News in this category

 
 




 
Close Window