Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
സിനിമ
  Add your Comment comment
ഭൂമിയിലെ അവസാനത്തെ ഒടിയനാണ് മാണിക്യന്‍ : ഒടിയനായി മോഹന്‍ലാല്‍ അഭിനയിച്ചു തുടങ്ങി
reporter
വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ത്രില്ലര്‍ ഒടിയന്‍ വാരണാസിയില്‍ ചിത്രീകരണം തുടങ്ങി. ഭൂമിയിലെ അവസാനത്തെ ഒടിയനായി വിശേഷിപ്പിക്കുന്ന മാണിക്യന്‍ എന്ന നായകകഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. വി എഫ് എക്‌സിനും ആക്ഷനും പ്രാധാന്യമുള്ള ഫാന്റസി ത്രില്ലറാണ് സിനിമ. 35 കോടിയോളം മുതല്‍മുടക്കിലുള്ള സിനിമയില്‍ ഏഴ് കോടിയോളം രൂപാ വിഎഫ്എക്‌സ് മികവിന് മാത്രമായി ചെലവഴിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. ഭൂട്ടാനില്‍ അവധിയാഘോഷിക്കുകയായിരുന്ന മോഹന്‍ലാല്‍ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ തിരിച്ചെത്തിയത്. സ്റ്റണ്ട് യൂണിയന്‍ ആഘോഷപരിപാടിയിലും മോഹന്‍ലാല്‍ പങ്കെടുത്തിരുന്നു.

പ്രകാശ് രാജ് ആണ് സിനിമയിലെ പ്രതിനായക കഥാപാത്രം. വാരണാസിയിലെ ആദ്യ ഷെഡ്യൂളിന് പിന്നാലെ കോയമ്പത്തൂരിലാണ് രണ്ടാം ഷെഡ്യൂള്‍. 20 മുതല്‍ 50 വയസ്സ് വരെയുള്ള കഥാപാത്രത്തിന്റെ പ്രായഭേദങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്റെ മേക്ക് ഓവര്‍. അമിതാബ് ബച്ചന്‍ പ്രാധാന്യമുള്ള കഥാപാത്രമായി ചിത്രത്തില്‍ എത്തുമെന്ന് സൂചന ഉണ്ടായെങ്കില്‍ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ദേശീയ പുരസ്‌കാര ജേതാവായ തിരക്കഥാകൃത്ത് കെ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ. പുലിമുരുകന്‍ എന്ന ചിത്രത്തിലെ സംഘട്ടന ചിത്രീകരണത്തിലൂടെ മലയാളത്തിലും ജനപ്രീതി സ്വന്തമാക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. ഷാജിയാണ് ഛായാഗ്രാഹകന്‍.
 
Other News in this category

 
 




 
Close Window