Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കോട്ടയത്ത് മൃതദേഹം മൂന്നാക്കി മുറിച്ച് ചാക്കിലാക്കിയ സംഭവം: കൊലയ്ക്കു പ്രേരിപ്പിച്ചത് ഭാര്യയുമായുള്ള ബന്ധം
reporter
കോട്ടയത്തിനടുത്ത് പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളില്‍ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടില്‍നിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ.ആര്‍.വിനോദ് കുമാര്‍ എന്ന കമ്മല്‍ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റു ചെയ്തു. സ്വന്തം അച്ഛനെ തൊഴിച്ചു കൊന്ന കേസില്‍ വിനോദ് ജയിലിലായിരുന്ന സമയത്ത് വിനോദിന്റെ ഭാര്യയുമായി അടുക്കാന്‍ സന്തോഷ് ശ്രമിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയ വിനോദ് ആ വൈരാഗ്യം തീര്‍ക്കാനാണ് സന്തോഷിനെ വധിച്ചത്. സന്തോഷിന്റെ വൃഷണം അടിച്ചു പൊട്ടിച്ചിട്ടുണ്ട്. മൃതദേഹം മൂര്‍ച്ചയുള്ള വാള്‍ ഉപയോഗിച്ച് മൂന്നു കഷണങ്ങളാക്കി മുറിക്കുകയായിരുന്നു. കൊലപാതകത്തില്‍ വിനോദിന്റെ ഭാര്യക്കും പങ്കുണ്ടെന്ന് പോലീസ് പറയുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്:
വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയ്ക്കു കാരണമായതെന്നാണ് നിഗമനം. സന്തോഷും വിനോദും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്ക് ജയിലില്‍ നിന്ന് കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് കോടതി വരാന്തയില്‍ കണ്ട സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും പൊലീസിനും വിവരം ലഭിച്ചിരുന്നു.

വിനോദിന്റെ ഭാര്യയെയും വിനോദിനെയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തതില്‍ ഭാര്യയില്‍ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊല്ലപ്പെട്ടത് സന്തോഷാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്. മൃതദേഹത്തിന്റെ ശിരസ്സും കണ്ടെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. കാണാനില്ലാത്തവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയില്‍നിന്ന് 24 മുതല്‍ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് സംഘം സന്തോഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

മൂന്നു ദിവസമായി ദുര്‍ഗന്ധമുയര്‍ന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അരയ്ക്കു മുകളിലേക്കുള്ള ഭാഗം ഒരു ചാക്കിലും ബാക്കിയുള്ളവ മറ്റൊരു ചാക്കിലുമായാണു കണ്ടെത്തിയത്. സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ വഴിയോടു ചേര്‍ന്നുള്ള ചെറിയ പൊന്തക്കാട്ടിലായിരുന്നു ചാക്കുകെട്ടുകള്‍ കിടന്നത്. മൃതദേഹം പുഴുവരിക്കുന്ന നിലയിലായിരുന്നു. നീല ഷര്‍ട്ടും കാവി മുണ്ടുമാണു വേഷം. മുണ്ട് ചാക്കില്‍ തിരുകിക്കയറ്റിയ നിലയിലായിരുന്നു. ചാക്കില്‍ നിന്ന് നീല നിറത്തിലുള്ള റബര്‍ ചെരിപ്പും 10 രൂപയുടെ നോട്ടും കണ്ടെടുത്തിട്ടുണ്ട്.
 
Other News in this category

 
 




 
Close Window