Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എന്റെ മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നിട്ടില്ല, അവള്‍ കെഎസ്‌യു പ്രവര്‍ത്തകയാണ് - വി.ഡി. സതീശന്‍
reporter
തന്റെ മകള്‍ എസ്എഫ്‌ഐ ആയിട്ടില്ലെന്ന് വിഡി സീശന്‍ എംഎല്‍എ. മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നു എന്ന് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നുും അവള്‍ കെഎസ്‌യു പ്രവര്‍ത്തക തന്നെയാണെന്നും വിഡി സതീശന്‍ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് എംഎല്‍എയുടെ പ്രചരണം.
എന്റെ മകള്‍ എസ് എഫ് ഐയില്‍ ചേര്‍ന്നു എന്ന വ്യാജ പ്രചരണം ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ് . ഇത് ശുദ്ധ അസംബന്ധമാണ് . അവള്‍ കോളേജിലെ കെ.എസ്.യു .പ്രവര്‍ത്തകയാണ് . നേതാവല്ല . കോളേജിലെ കെ.എസ്.യു . യൂണിറ്റ് ജനസേവ ശിശുഭവനില്‍ കുട്ടികള്‍ക്ക് സൗജന്യമായി ട്യൂഷ്യന്‍ എടുക്കുവാന്‍ പോയപ്പോള്‍ അവള്‍ ആ ടീമിലെ വോളണ്ടിയറായിരുന്നു. സത്യമിതായിരിക്കെ എന്നെ അപകീര്‍ത്തിപ്പെടുത്തുവാന്‍ എന്റെ മകളെ വലച്ചിഴക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
ഞാന്‍ ബിജെപിയില്‍ ചേരുന്നു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെയാണ് ഇതിനു പിന്നിലെന്ന് എനിക്കറിയാം അവരൊന്നറിയണം .ഞാനിതെഴുതി കൊണ്ടിരിക്കുമ്പോള്‍, മതേതര നിലപാട് ശക്തിയായി ഉയര്‍ത്തിപ്പിടിച്ചതിനെതിരെ ഹിന്ദു ഐക്യവേദിക്കാര്‍ എന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി കൊണ്ടിരിക്കുകയാണ് . പോസ്റ്റുകള്‍ വായിച്ചിട്ട് ഒന്നുമാലോചിക്കാതെ അത് പ്രചരിപ്പിച്ചവര്‍ ,അത് ശരിയായിരുന്നോ എന്ന് അവരുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ!
 
Other News in this category

 
 




 
Close Window