Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മഹാരാഷ്ട്രയില്‍ കനത്ത മഴ, വെള്ളപ്പൊക്കം: മുംബൈ നഗരത്തില്‍ പ്രളയം
reporter
കനത്ത മഴയില്‍ ജനജീവിതവും ഗതാഗതവും സ്തംഭിച്ചതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ബുധനാഴ്ച സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം നവിമുംബൈയിലെയും താനെയിലെയും പല ഭാഗങ്ങളിലേക്കും പുതുതായി കടന്നിട്ടുണ്ട്. അടുത്ത 24 മുതല്‍ 48 മണിക്കൂര്‍ വരെ സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗുജറാത്തിലേക്കും ഗോവയിലേക്കും മഴ കടക്കുകയാണെന്നും ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി സംസാരിച്ച് സ്ഥിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്തിനാവശ്യമായ സഹായങ്ങളെല്ലാം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. അതിനിടെ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം പുനഃരാരംഭിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ദാദര്‍, സയണ്‍, മാട്ടുംഗ, അന്ധേരി എന്നിവിടങ്ങളില്‍ റോഡില്‍ വെളളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ചിലയിടങ്ങളില്‍ ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ മഴ ബാധിച്ചു. 2005 ജൂലൈയില്‍ ഉണ്ടായ പേമാരിക്കുശേഷം മുംബൈ നഗരത്തിലുണ്ടായ വലിയ മഴദുരിതമാണിത്. നാട്ടുകാരോട് അത്യാവശ്യമില്ലെങ്കില്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പ്രളയജലത്തില്‍ നീന്തരുതെന്നും മുന്നറിയിപ്പുണ്ട്.
 
Other News in this category

 
 




 
Close Window