Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
' ദിലീപേട്ടാ കുടുങ്ങി' എന്നു സുനി മെസേജ് അയച്ചെന്നു പോലീസ്: ദിലീപിന് ഇനി ആശ്രയം സുപ്രീംകോടതി
reporter
യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇതു രണ്ടാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്നത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വ്യക്തമാക്കി. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണ്. കുറ്റപത്രം തയാറായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ ദിലീപ് സ്വാധീനിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു. ദിലീപേട്ടാ കുടുങ്ങി എന്നു സുനി ദിലീപിനോടു പറയുന്ന ഫോണ്‍ മെസേജ് പോലീസ് കോടതിയില്‍ തെളിവായി ഹാജരാക്കി. ഇതോടെയാണ് ജാമ്യം നിഷേധിച്ചത്. നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും ഒറിജിനല്‍ മെമ്മറി കാര്‍ഡും കണ്ടെത്തണം. നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചെന്ന പ്രതികളുടെ നിലപാട് അവിശ്വസനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ദിലീപിന് ഇനി ജാമ്യം കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കണം.

സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധിപറഞ്ഞത്. സ്വന്തം പേരില്‍ 28 കേസുകള്‍ നിലവിലുള്ള കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ത്തിരിക്കുന്നതെന്നായിരുന്നു ദിലീപിന്റെ വാദം. സിനിമാ സെറ്റിലും താരസംഘടനയുടെ റിഹേഴ്‌സല്‍ ക്യാംപിലും പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തിയെന്ന വാദം തെറ്റാണെന്നും ദിലീപ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window