Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ മദ്യം വാങ്ങിയാല്‍ കേരള സാരി ഫ്രീ: വിവരം അറിഞ്ഞെത്തിയ എക്‌സൈസുകാര്‍ പ്രശ്‌നമുണ്ടാക്കി
reporter
ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ ഓഫറാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ മുന്നോട്ട് വെച്ചത്. 100 ഡോളറിന്റെ(6402) ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് കേരള സാരി ലഭിക്കുന്ന ഓഫറാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ വാഗ്ദാനം ചെയ്തത്. 100 ഡോളര്‍ വില വരുന്ന ഷിവാസ് റീഗലും മാര്‍ട്ടല്‍ കോണിയാക്കും വാങ്ങിയാലും കേരള സാരി ലഭിക്കും എന്നായിരുന്നു ഓഫര്‍. തിരുവോണ ദിവസമായ സെപ്തംബര്‍ നാല് വരെയാണ് ഓഫര്‍.
എന്നാല്‍ ഓഫര്‍ ചെയ്ത കൊച്ചിന്‍ ഡ്യൂട്ടി ഷോപ്പിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. മദ്യത്തിന് പരസ്യം നല്‍കാനാവില്ല എന്ന നിയമത്തെ ലംഘിച്ചതിനാണ് കേസെടുത്തത്. ഡ്യൂട്ടിപെയ്ഡ് ഷോപ്പിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജേക്കബ് എബ്രഹാമിനെതിരെയാണ് കേസ്.ആലുവ എക്‌സൈസാണ് കേസെടുത്തത്.

ഈ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് നല്‍കിയ പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പരസ്യമാണ് നല്‍കിയത്.
 
Other News in this category

 
 




 
Close Window