Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യത്തെ സിനിമ നാളെ റിലീസ് ചെയ്യുന്നു
reporter

മോഹന്‍ലാലും ലാല്‍ജോസും ആദ്യമായൊന്നിക്കുന്ന 'വെളിപാടിന്റെ പുസ്തക'ത്തിലൂടെ തീയേറ്ററുകളിലെ ഇത്തവണത്തെ ഓണാഘോഷത്തിന് തുടക്കം. പ്രിയദര്‍ശന്‍ ചിത്രം 'ഒപ്പ'ത്തിന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം വ്യാഴാഴ്ച കേരളത്തിലെ ഇരുനൂറ് തീയേറ്ററുകളിലാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. പ്രൊഫ: മൈക്കിള്‍ ഇടിക്കുള്ള എന്ന കോളെജ് വൈസ് പ്രിന്‍സിപ്പലായെത്തുന്ന മോഹന്‍ലാലിന് ഇരട്ട ഗെറ്റപ്പുകളുണ്ട് ചിത്രത്തില്‍. മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസ് ചിത്രത്തില്‍ നായകനാകുമ്പോള്‍ വന്‍ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ബെന്നി പി നായരമ്പലം ആണ് തിരക്കഥ. വിദ്യാര്‍ത്ഥികളുടെ ഊഷ്മളമായ ബന്ധം ആഗ്രഹിക്കുന്ന അധ്യാപകനാണ് ഇടിക്കുള. നിലവിലുള്ള കലാലയ സാഹചര്യത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും ഹാസ്യപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്ന് ബെന്നി പി നായരമ്പലം. ഒരു ലാല്‍ ജോസ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തിലുണ്ടാകുമെന്നും ബെന്നി പറഞ്ഞിരുന്നു. നീന എന്ന സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയെടുത്താണ് ലാല്‍ ജോസ് അടുത്ത ചിത്രവുമായി എത്തുന്നത്. കഥ പറച്ചില്‍ ശൈലിയിലെ ലാളിത്യത്താല്‍ വിസ്മയിപ്പിച്ച സംവിധായകന്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന സിനിമയെന്നത് വലിയ പ്രതീക്ഷയായി രൂപപ്പെട്ടിട്ടുണ്ട്.

 
Other News in this category

 
 




 
Close Window