Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
അസോസിയേഷന്‍
  Add your Comment comment
കേരളാബീറ്റ്സ് ഓണാഘോഷം സെപ്റ്റംബര്‍ 3ന്
reporter
കേരളാബീറ്റ്സ് ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി. ചെണ്ടവാദ്യത്തോടെ മലയാള തനിമയുള്ള കച്ചയും മുണ്ടും ധരിച്ച് താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും കുട്ടികളുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ സെന്റ് ആന്‍സ് പാരിഷ്ഹാള്‍ ഡന്‍മറിയിലേക്കു സ്വാഗതം ചെയ്തു.
സാംസ്കാരിക പരിപാടി ഉത്ഘാടന ചടങ്ങില്‍ നോര്‍ത്തേണ്‍ അയര്‍ലന്റില്‍ മലയാളി കമ്മ്യൂണിറ്റിയില്‍ എ - ലെവല്‍ എക്സാമിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ മെഡിസിന് ക്യൂന്‍സ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ കിട്ടിയ കേരളാബീറ്റ്സ് അംഗം ജോണ്‍സണ്‍ ആലുക്കല്‍ മകള്‍ കുമാരി റോഷ്നി ജോണ്‍സണെയും, സതേണ്‍ അയര്‍ലന്റ് മലയാളി കമ്മ്യൂണിറ്റിയില്‍ , ലീവിങ്ങ് സര്‍ട്ടിഫിക്കറ്റ് എക്സാമില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ മെഡിസിന് അഡ്മിഷന്‍ കിട്ടിയ ജോര്‍ജ്ജിന്റെ മകള്‍ കുമാരി ഡെസ്ലിറ്റ് തെരേസ്സാ ജോര്‍ജ്ജിനെയും ആദരിക്കുകയും അവാര്‍ഡ് നല്‍കുകയും ചെയ്യുന്നു. പ്രസ്തുത പരിപാടിയിലേക്കു ഏവരെയും ജനറല്‍ കണ്‍വീനര്‍ സ്വാഗതം ചെയ്യുന്നതായി ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window