Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആധാറും പാനും ലിങ്ക് ചെയ്യാന്‍ മരണപ്പാച്ചില്‍ വേണ്ട: ഡിസംബര്‍ വരെ സമയമുണ്ട്
reporter
ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31ലേക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. നേരത്തേയുള്ള അറിയിപ്പ് അനുസരിച്ച് ഓഗസ്റ്റ് 31 ആയിരുന്നു അവസാന തീയതി. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അതിനിടെ, സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കാനുള്ള സമയം ഡിസംബര്‍ 31 വരെ കഴിഞ്ഞദിവസം നീട്ടിയിരുന്നു. നേരത്തേ, സെപ്റ്റംബര്‍ 30 ആയിരുന്നു ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ ചേര്‍ക്കേണ്ട അവസാന തീയതി. ബാങ്കുമായി ഉപയോക്താക്കള്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയതിയും ഡിസംബര്‍ 31 ആണ്.
 
Other News in this category

 
 




 
Close Window