Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
കായികം
  Add your Comment comment
'കാര്‍ ഓവര്‍ടേക്ക് ചെയ്ത വിദ്യാര്‍ഥിയെ റോക്കി വെടിവച്ചു കൊന്നു'
reporter
കാര്‍ ഓവര്‍ടെയ്ക്ക് ചെയ്തതില്‍ പ്രകോപിതനായി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്ന കേസില്‍ റോക്കി യാദവ് കുറ്റക്കാരനെന്ന് കോടതി. സ്‌കൂള്‍ വിദ്യാര്‍ത്ഥി എസ്.യുവി കാര്‍ മറികടന്നതില്‍ പ്രതിഷേധിച്ചാണ് ഉന്നത ബിസിനസുകാരന്റെയും രാഷ്ട്രീയ പ്രവര്‍ത്തകയുടെയും മകനായ റോക്കി യാദവ് വിദ്യാര്‍ത്ഥിയെ വെടിവെച്ചു കൊന്നത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പം പ്രവൃത്തിച്ചിരുന്നയാളായിരുന്നു റോക്കി യാദവിന്റെ അമ്മ. സംഭവത്തിനു ശേഷം ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തില്‍ തെളിവു നശിപ്പിക്കല്‍ കുറ്റത്തിന് റോക്കി യാദവിന്റെ അച്ഛനും മുതിര്‍ന്ന ബിസിനസുകാരനുമായ ബിന്ദി യാദവിനെതിരെയും കേസുണ്ട്. കഴിഞ്ഞ 16 മാസമായി നീതിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് സംഭവത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് വിജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് നാല് സുഹൃത്തുക്കളോടൊപ്പം മടങ്ങുന്നതിനിടയിലാണ് 19 കാരനായ ആദിത്യ സച്ച്‌ദേവ കൊല്ലപ്പെട്ടത്.
 
Other News in this category

 
 




 
Close Window