Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
പള്ളിയില്‍ കത്തിയുമായി യുവാവ്, ഭീകരാക്രമണ ഭീതിയില്‍ വിശ്വാസികള്‍ പരക്കം പാഞ്ഞു
reporter

ലണ്ടന്‍: യുകെയില്‍ തുടര്‍ച്ചയായി ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം ജനങ്ങള്‍ പൊതുവേ ഭീതിയിലാണ്. ഇതില്‍ തന്നെ രാജ്യത്ത് ഉണ്ടായ കത്തിയാക്രമണമാണ് ജനങ്ങളെ ഏറ്റവുമധികം പേടിപ്പിച്ചത്. ഈ ഭയം നിലനില്‍ക്കുമ്പോഴാണ് വെസ്റ്റ് മിനിസ്റ്റര്‍ കത്തീഡ്രലില്‍ കഠാരയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ കത്തിയുമായി ഫ്രാന്‍സിസ് സ്ട്രീറ്റിലെ കത്തീഡ്രലില്‍ എത്തിയ യുവാവിനെ പൊലീസ് തടയുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മെട്രൊപൊളിറ്റന്‍ പൊലീസ് ഓപ്പറേഷന്‍ ബോഡ്കാറ്റ് പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് തീവ്രവാദവുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ഇയാളെ സെന്‍ട്രല്‍ ലണ്ടന്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. അന്വേഷണം പുരോഗമിക്കുകയാണ്.


 
Other News in this category

 
 




 
Close Window