Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
ക്നാനായ പ്രതിഭയായ ഷാരോണിന് അഭിമാന നേട്ടം
reporter
പുതിയ രീതിയിലുള്ള ഗ്രേഡിംഗ് വിജയശതമാനത്തിലും വലിയ മുന്നേറ്റവുമായി മലയാളി വിദ്യാര്‍ത്ഥികള്‍ . രണ്ടു ഡസനോളം പേര്‍ക്ക് ഉന്നത വിജയം ലഭിച്ചു കഴിഞ്ഞു. പത്തിലേറെ എ സ്റ്റാറുകള്‍ നേടിയ നിരവധി പേരുണ്ട്. തദ്ദേശീയരെ പിന്നിലാക്കി മലയാളി കുട്ടികളുടെ കുതിപ്പ് തുടരുകയാണ്.

പത്തു എ സ്റ്ററായും രണ്ടു ഫുള്‍ സ്കോറും ആയി ലിവര്‍പൂളിലെ അക്സ എല്‍സ ആന്‍സി മികച്ച വിജയം കരസ്ഥമാക്കി. മെഡിസിന് പോകാനാണ് അക്സയുടെ തീരുമാനം. തിരുവല്ല ഓതറ സ്വദേശിയായ ബിജു സ്കറിയ- അനിത എന്നിവരുടെ മകളാണ്. സഹോദരന്‍ ആക്സണ്‍.

സൗത്ത് വെസ്റ്റിലെ പൂളില്‍ ഷാരോണിന്റെ മികച്ച വിജയം ക്നാനായക്കാര്‍ക്ക് അഭിമാനമായി. എട്ടു എ സ്റ്റാറും രണ്ടു ഫുള്‍ സ്കോറും നേടി പത്തു വിഷയത്തിലും അഭിമാനകരമായ വിജയമാണ് ഷാരോണ്‍ കരസ്ഥമാക്കിയത്. മെഡിസിനാണ് ഷാരോണിന്റെയും ഇഷ്ട മേഖല. ക്നാനായ ദേശീയ തല പ്രതിഭയായ ഷാരോണ്‍ രണ്ടു വര്‍ഷമായി യുക്മ റീജണല്‍ കലാതിലകമാണ്. കരാട്ടെയില്‍ ബ്ലൂബെല്‍റ്റ് ഉടമകൂടിയാണ് ഷാരോണ്‍ . ഉഴവൂര്‍ സ്വദേശിയായ ഷിജോ ജെയിംസിന്റെയും മീന ജോസഫിന്റെയും മകളാണ്. ക്രിസ്റ്റിന ഹെലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

8 എ സ്റ്റാറും 2 എയും നേടി ഡോര്‍ചെസ്റ്ററിലെ സ്റ്റാറായി അലന്‍ സജിയും മികവ് കാട്ടി. മാത്‌സ്, ഇംഗ്ലീഷ് ലാംഗ്വേജ് & ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ജിയോഗ്രഫി, കമ്പ്യൂട്ടിങ് എന്നീ വിഷയങ്ങളില്‍ A സ്റ്റാറും, റിലീജിയസ് സ്റ്റഡീസ്, ഡിസൈനിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവയില്‍ A യും ഫ്രഞ്ചില്‍ B യുമാണ് അലന്‍ നേടിയത്.
അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കോതമംഗലം സ്വദേശി സജി ദേവസിയുടെയും സ്റ്റാഫ് നേഴ്‌സായ ജിജി ദേവസിയുടെയും മൂത്ത മകനാണ് അലന്‍. ബഞ്ചമിന്‍ സജിയും ആല്‍ഫി സജിയുമാണ് സഹോദരങ്ങള്‍.

നോമസ് ഹാര്‍ഡി സ്‌കൂളില്‍ (ഡോര്‍ചെസ്റ്റര്‍) നിന്നുമാണ് അലന്‍ ജിസിഎസ്ഇ പൂര്‍ത്തിയാക്കിയത്. A ലെവലില്‍ കെമിസ്ട്രി, ബയോളജി, മാത്‌സ്, സൈക്കോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മെഡിസിന് ചേരാനാണ് അലന്റെ ആഗ്രഹം.

സൗത്താംപ്ടണില്‍ ആല്‍വിന്‍ എട്ടു എ സ്റ്റാറും കണക്കില്‍ ഫുള്‍ സ്കോറും നേടി മികച്ച വിജയം കരസ്ഥമാക്കി. വാഴക്കുളം സ്വദേശിയായ ആല്‍വിനു എഞ്ചിനീയറിംഗ് ആണ് താല്‍പ്പര്യം.
 
Other News in this category

 
 




 
Close Window