Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ഈസ്റ്റ് സസെക്‌സ് തീരത്ത് വിഷ രാസസ്തു
reporter
ഈസ്റ്റ് സസെക്‌സിലെ തീരദേശ മേഖലയില്‍ വിഷ രാസവസ്തുവിന്റെ സാന്നിധ്യം കണ്ടതും ബീച്ചിലെ ഇരുന്നൂറോളം പേര്‍ ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുകയും ചെയ്ത സംഭവത്തിന് പിന്നിലെ കാരണം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങള്‍ .
കടലിലുള്ള അപകടകാരികളായ ആല്‍ഗെകള്‍ പുഷ്പിച്ചതോ അല്ലെങ്കില്‍ ഏതെങ്കിലും കെമിക്കല്‍ കണ്ടെയ്‌നര്‍ ചോര്‍ന്നതോ ആകാമെന്ന് വിദഗ്ദ്ദര്‍ പറയുന്നത്.
സംഭവം തീവ്രവാദ അക്രമണമാണ് എന്ന് ഭയന്ന് ജനങ്ങള്‍ ഓടി രക്ഷപെടുകയായിരുന്നു എന്ന് ബീച്ചിലുണ്ടായിരുന്നവര്‍ പറയുന്നു. ക്ലോറിന്റെ മണമായിരുന്നു അനുഭവപ്പെട്ടതെന്നും ബീച്ചിലുണ്ടായിരുന്നവര്‍ പറയുന്നു. കടലില്‍ വീണ കെമിക്കല്‍ കണ്ടെയ്‌നര്‍ ലീക്ക് ആയതോമറ്റോ ആയിരിക്കാം ഇതിന് കാരണമെന്ന് ആര്‍എന്‍എല്‍ഐയിലെ ഹെന്‍ട്രി പ്രൗട്ട് പറയുന്നു.
കടലില്‍ ആല്‍ഗെകള്‍ കൂട്ടത്തോടെ ഉണ്ടായതാണ് ഇതിന് കാരണമെന്നാണ് സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഓഷ്യാനോഗ്രാഫി സീനിയര്‍ ലക്ചര്‍ ഡോ. സൈമണ്‍ ബോക്‌സല്‍ പറയുത്. ആല്‍ഗെകള്‍ കൂട്ടത്തോടെ വിരിയുമ്പോള്‍ രാസവസ്തുക്കള്‍ പുറത്തേക്ക് വിടുകയും അവ എയ്‌റോസോളുകള്‍ പോലെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്യാറുണ്ട്. ഇത്തരം വാതകങ്ങള്‍ മനുഷ്യരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കപ്പലില്‍ നിന്നോ കരയില്‍ നിന്നോ ഉള്ള ഒരു കെമിക്കല്‍ ലീക്കിന് 50-50 ചാന്‍സാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാസവസ്തു കലര്‍ന്ന മൂടല്‍മഞ്ഞ് മൂലം ചിലര്‍ക്ക് കണ്ണുകള്‍ക്ക് ചൊറിച്ചിലും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. ഇരുനൂറോളം പേര്‍ ഇതിനെ തുടര്‍ന്ന് ചികിത്സിക്കെത്തിയിരുന്നുവെന്നാണ് ഈസ്റ്റ്‌ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റല്‍ വെളിപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടായതോടെ ബേര്‍ലിംഗ് ഗ്യാപ്പില്‍ നിന്ന് ജനങ്ങളെ തിരക്കിട്ടു ഒഴിപ്പിച്ചു.
 
Other News in this category

 
 




 
Close Window