Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
UK Special
  Add your Comment comment
അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കും- തെരേസാ മേ
reporter
തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ന്യൂനപക്ഷ സര്‍ക്കാര്‍ ആയെങ്കിലും പാര്‍ട്ടിയിലെയും ഭരണത്തിലെയും നേതൃപദവി ഒഴിയില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി തെരേസാ മേ. ദീര്‍ഘകാലം ലക്ഷ്യമിട്ടാണ് താന്‍ ഈ സ്ഥാനത്തേക്ക് എത്തിയതെന്നും യുകെയ്ക്ക് വേണ്ടി യഥാര്‍ത്ഥ ജോലികള്‍ ചെയ്യാനിരിക്കുന്നതേ ഉള്ളൂ എന്നും മേ പറഞ്ഞു.
താന്‍ സ്ഥാനമൊഴിയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിലും താന്‍ തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും മേ പറഞ്ഞു. ബ്രക്‌സിറ്റ് നടപ്പിലാകുന്ന 2019 ല്‍ മേസ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

എന്നാല്‍ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ മേഇക്കാര്യത്തില്‍ യാതൊരു വാസ്തവവുമില്ലെന്ന് വ്യക്തമാക്കി. രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാനാവശ്യമായ സാമൂഹ്യ പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുമെന്നും മേ അറിയിച്ചു.
അടുത്ത തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കുമോ എന്ന ചോദ്യത്തിന് ആത്മവിശ്വാസത്തോടെ അതേ എന്ന ഉത്തരം മേ നല്‍കി. തന്റെ ഭാവിയെ കുറിച്ച് അടിസ്ഥാനമില്ലാത്ത പല അഭ്യുഹങ്ങളും പരക്കുന്നുണ്ടെന്നും എന്നാല്‍ അത് താന്‍ കാര്യമാക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window