Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ക്കെതിരേ കേസെടുത്തതിന് ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതി
reporter
കേസിലെ പ്രതികളിലൊരാള്‍ ജഡ്ജിയുടെ സഹോദരന്ദരന്‍ ഉള്‍പ്പെട്ട കേസ് അട്ടിമറിക്കാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഡി. രാജന്‍ ശ്രമിച്ചെന്ന മാവേലിക്കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരാതിയില്‍ നടപടിയില്ല. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ അതിക്രമം നടത്തിയ ജഡ്ജിയുടെ സഹോദരന്‍ ഭവിത്കുമാറിനെതിരെ കേസടുത്തതിനു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ശ്രീകുമാറിനെ ജഡ്ജി ചേംബറില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നാണു പരാതി. പരാതി ലഭിച്ചിരുന്നെന്നു ഹൈക്കോടതി റജിസ്ട്രാറും സ്ഥിരീകരിച്ചു. ജസ്റ്റിസ് പി.ഡി. രാജനെതിരെ സുപ്രീം കോടതി, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കു നല്‍കിയ പരാതിയിന്‍മേലും നടപടിയൊന്നുമായില്ല.

സംഭവത്തെ കുറിച്ച് സിഐ പറയുന്നത് ഇങ്ങനെ.
മാവേലിക്കര ഗവണ്‍മെന്റ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ ജഡ്ജിയുടെ സഹോദരനടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സഹോദരനെ ഈ കേസില്‍ നിന്നൊഴിവാക്കാന്‍ പിഡി രാജന്‍ ഫോണിലൂടേയും പിന്നീട് ഹൈക്കോടതി ചേംബറില്‍ വിളിച്ചു വരുത്തിയും ഭീഷണിപ്പെടുത്തി. മാവേലിക്കര എസ്.ഐ അന്വേഷിക്കുന്ന കേസില്‍ നിന്ന് തന്റെ സഹോദരനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പിഡി രാജന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോണില്‍ നിന്നാണ് തനിക്കാദ്യം വിളി വന്നത്. ഈ നിര്‍ദേശം അനുസരിക്കാന്‍ തയ്യാറായില്ല. പിന്നീട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സഹായിയായ സ്‌പെഷ്യല്‍ ഗവര്‍ണ്‍മെന്റ പ്രോസിക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വിളിക്കുകയും മാവേലിക്കരയിലെ കേസിന്റെ ഫയലുമായി ഹൈക്കോടതിയിലെത്തി പിഡി രാജനെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇപ്രകാരം സുമന്‍ ചക്രവര്‍ത്തിക്കൊപ്പം ഹൈക്കോടതിയിലെ പി ഡി രാജന്റെ ചേംബറിലെത്തിയപ്പോഴാണ് ഭീഷണി മുഴക്കിയത്.
ഐ.ജി, എസ്.പി, സെപ്ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവങ്ങള്‍ക്ക് സാക്ഷിയാണെന്നും തന്റെ പരാതിയെ സാധൂകരിക്കുന്ന ടെലിഫോണ്‍ രേഖകള്‍ കൈവശമുണ്ടെന്നും സിഐ പറയുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും പറയാന്‍ ശ്രീകുമാര്‍ മടിക്കുന്നില്ല.
 
Other News in this category

 
 




 
Close Window