Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കമല്‍ഹാസന്‍ വന്നു; പിണറായി വിജയനെ വീട്ടില്‍ പോയി കണ്ടു: സന്ദര്‍ശനത്തില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നു കമല്‍
reporter
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് നടന്‍ കമല്‍ ഹാസന്‍. പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം കൂടിയാണെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. പിണറായി വിജയന്റെ അനുഭവങ്ങള്‍ മനസിലാക്കാനുള്ള സന്ദര്‍ഭമാണിത്. കഴി!ഞ്ഞ ഓണത്തിനുതന്നെ ഇവിടേക്കു വരാനിരുന്നതാണെന്നും കമല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ തുറന്ന പോരിന് ഇറങ്ങിയിരിക്കുന്ന കമല്‍ ഹാസന്‍ അടുത്തിടെയായി രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനങ്ങളുമായി സജീവമാണ്. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത കമല്‍ ഹാസന്‍ മന്ത്രിമാരേക്കാള്‍ വലുത് ജനങ്ങളാണെന്ന് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന കാര്യത്തില്‍ വ്യക്തത വരുത്തി കമല്‍ഹാസന്‍. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചതിന് ശേഷമാണ് തന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തെന്ന് സംബന്ധിച്ച സൂചന നല്‍കിയത്. ഇടതുപക്ഷവുമായി സഹകരിക്കുമോ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാതെ ചില സൂചനകള്‍ നല്‍കുക മാത്രമാണ് കമലഹാസന്‍ ചെയ്തത്.
'നാല്പത് വര്‍ഷമായി സിനിമയില്‍ ഉണ്ട്. അതില്‍ നിന്നുള്‍പ്പെടെ എന്റെ രാഷ്ട്രീയ നിറം എന്തെന്നത് വ്യക്തമാണ്. അത് തീര്‍ച്ചയായും കാവിയല്ല.' മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏതെങ്കിലും ഒരു പക്ഷത്തെക്ക് ചായതെ മധ്യപക്ഷത്ത് നിലയുറപ്പിക്കാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. നിലപാട് പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിധ രാഷട്രീയ നേതാക്കളെ സന്ദര്‍ശിക്കുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് കമല്‍ഹാസന്‍ തിരുവനന്തപുരത്തെത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും ഭാര്യ കമലയും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ കുറച്ചുമാസമായി തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കമല്‍ഹാസന്‍ നടത്തിയത്. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ രജനീ കാന്തും നല്‍കിയിരുന്നു
കമല്‍ഹാസനായി ഓണസദ്യയും ക്ലിഫ് ഹൗസില്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുമായി ഓണം ആഘോഷിക്കാനാണ് എത്തിയതെന്ന് പറഞ്ഞെങ്കിലും കേരളത്തിലെത്തിയത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ തന്നെയെന്ന് കമലഹാസന്‍ സ്ഥിരീകരിച്ചു.
 
Other News in this category

 
 




 
Close Window