Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
രണ്ടാഴ്ചത്തേക്ക് ബ്രിസ്‌റ്റോള്‍ പാര്‍ക്ക് വേ സ്റ്റേഷന്‍ അടയ്ക്കും, മറ്റ് സ്റ്റേഷനില്‍ തിരക്ക് വര്‍ധിക്കും
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ പ്രധാന റെയ്ല്‍വേ സ്റ്റേഷനായ ബ്രിസ്റ്റോള്‍ പാര്‍ക്ക് വേ സ്റ്റേഷന്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. ഇതോടെ മറ്റ് റെയ്ല്‍വേ സ്‌റ്റേഷനുകളില്‍ വന്‍ തിരക്കാകും അനുഭവപ്പെടുക. പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സെപ്റ്റംബര്‍ 15 വരെയാണ് റെയ്ല്‍വേ സ്റ്റേഷന്‍ അടച്ചിടുന്നത്. അത്യാവശ്യ ജോലികള്‍ തീര്‍ക്കാനുള്ള സാഹചര്യത്തിലാണ് ഇത്രയും നീണ്ടനാളത്തേക്ക് സ്‌റ്റേഷന്‍ അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സ്‌റ്റേഷന്‍ അടച്ചിടുന്ന പശ്ചാത്തലത്തില്‍ ഇവിടെ നിന്ന് കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. 

പുതിയ ഇലക്ട്രിക് ട്രെയ്ന്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഇതുകൂടാതെ നിരവധി സര്‍വീസുകള്‍ തടസപ്പെടാനും സാധ്യതയുണ്ട്. ചില ട്രെയ്‌നുകള്‍ വഴിതിരിച്ചുവിട്ടേക്കും. ബ്രിസ്റ്റോള്‍ ടെംപിള്‍ മീഡ്‌സ്, ചെല്‍ട്ടെന്‍ഹാം, ബെര്‍മിങ്ഹാം ന്യൂ സ്ട്രീറ്റ് എന്നിവയ്ക്കിടയിലാകും തടസം ഏറ്റവുമധികം ഉണ്ടാകുക. 

 
Other News in this category

 
 




 
Close Window