Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
തിരിച്ചടികള്‍ വാങ്ങാന്‍ തെരേസയുടെ ജീവിതം ഇനിയും ബാക്കി, വോട്ടര്‍മാര്‍ക്ക് പോലും വേണ്ടാത്ത നേതാവ്
reporter

ലണ്ടന്‍: തിരിച്ചടികള്‍ വാങ്ങാന്‍ യുകെ പ്രധാനമന്ത്രി തെരേസ മേയുടെ ജീവിതം ഇനിയും ബാക്കി. അധികാരം ഒഴിയില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുമെന്നും തെരേസ പറഞ്ഞതിനു പിന്നാലെ വോട്ടര്‍മാര്‍ തന്നെ തള്ളിപ്പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ തെരേസയ്ക്ക് കഴിയില്ലെന്നാണ് ഭൂരിപക്ഷം വോട്ടര്‍മാരുടെയും അഭിപ്രായം. തെരേസയ്ക്ക് പകരം ബോറിസ് ജോണ്‍സനെ തെരഞ്ഞെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 

19 ശതമാനം പേരാണ് ബോറിസിനെ വിശ്വസിക്കുന്നത്. രണ്ടാമത് എത്തിയ ജേക്കബ് റീസ്-മോഗിന് 9 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മൂന്നാമത് ഫിലിപ്പ് ഹാമണ്ടും.

ബ്രക്സിറ്റ് വിജയത്തിലേക്ക് നയിച്ച ശേഷം ബോറിസിനെ വെട്ടിയാണ് എതിര്‍പക്ഷത്ത് നിന്ന തെരേസ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ട്ടി അഞ്ച് പോയിന്റ് മുന്നേറ്റം നടത്തിയിരിക്കുന്നു. അതായത് ഇപ്പോഴത്തെ നിലയില്‍ കോര്‍ബിന്‍ വിജയിക്കും. 2022ല്‍ കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന സ്ഥിതിയാണ്. ഇതോടെയാണ് ടോറികള്‍ പുതിയ നേതാവ് വേണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതും. 

 
Other News in this category

 
 




 
Close Window