Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
ശൈത്യകാലത്ത് എന്‍എച്ച്എസ് തണുത്ത് മരവിക്കും, ആവശ്യത്തിന് കിടക്ക പോലുമില്ലെന്ന് റിപ്പോര്‍ട്ട്
reporter

ലണ്ടന്‍: ചരിത്രത്തിലെ ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് എന്‍എച്ച്എസ് കടന്നു പോകുന്നത്. വരുന്ന ശൈത്യകാലത്ത് ആവശ്യത്തിന് കിടക്ക പോലുമില്ലാത്ത അവസ്ഥയിലാകും എന്‍എച്ച്എസെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാത്ത അവസ്ഥയാണുള്ളത്. ശൈത്യകാലം ആകുന്നതോടെ കൂടുതല്‍ രോഗികള്‍ എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുന്നതോടെ പലര്‍ക്കും ആംബുലന്‍സില്‍ കിടക്കേണ്ട അവസ്ഥയാകും ഉണ്ടാകുക. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തില്‍ വരുന്ന രോഗികള്‍ക്കാകും ഈ ഗതി ഏറ്റവുമധികം വരിക. 

2000 മുതല്‍ 3000 വരെ അധികം കിടക്കകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. 1 ബില്യന്‍ പൗണ്ടിന്റെ ഈ പദ്ധതി സെപ്റ്റംബറില്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. 

ചികിത്സ കഴിഞ്ഞാലും ആശുപത്രിയില്‍ കഴിയുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമവും എങ്ങുമെത്തിയില്ല. 2016 അവസാനം വരെ ഇത് 5.6 ശതമാനമായിരുന്നു. കഴിഞ്ഞ ജൂണ്‍ വരെ ഇതിന്റെ നിരക്ക് 5.2 ശതമാനമാണ്. ഈ ലക്ഷ്യം നടപ്പാകാന്‍ സാധ്യതയില്ലെന്നതിനാല്‍ മിക്ക കിടക്കകളിലും രോഗികള്‍ നിറഞ്ഞിരിക്കും. സോഷ്യല്‍ കെയര്‍ നേരിടുന്ന പ്രശ്നങ്ങള്‍ മൂലമാണ് ഡിസ്ചാര്‍ജ് ചെയ്താലും ചില രോഗികള്‍ ഇത്തരത്തില്‍ ആശുപത്രികളില്‍ തുടരുന്നത്. ഇത് ഈ വര്‍ഷവും പ്രശ്നം രൂക്ഷമാക്കും. കഴിഞ്ഞ വിന്ററില്‍ എന്‍എച്ച്എസ് അനുഭവിച്ച പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു. മനുഷ്യത്വത്തിനു നേരിട്ട പ്രതിസന്ധിയെന്നായിരുന്നു റെഡ്ക്രോസ് ഇതിനെ വിശേഷിപ്പിച്ചത്.

 
Other News in this category

 
 




 
Close Window