Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
കാഴ്ചശേഷിയില്ലാത്ത കുട്ടികളെ പീഡിപ്പിച്ച ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ അറസ്റ്റില്‍
reporter

 ഡല്‍ഹി: കാഴ്ച ശേഷി ഇല്ലാത്ത കുട്ടികളെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ വിദേശി പിടിയില്‍. ബ്രിട്ടീഷുകാരനായ മുറെ ഡെനിസ് വാഡിനെയാണ് (54) ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ ലാപ്‌ടോപ്പില്‍ നിന്നും ചില തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആര്‍കെ പുരം നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡിലെ (എന്‍.എ.ബി) ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഒമ്പത് വര്‍ഷത്തോളമായി ഇയാള്‍ വാര്‍ഡ് നാഷണല്‍ അസോസിയേഷന്‍ ബ്ലൈന്‍ഡുമായി അടുത്ത ബന്ധം പുലര്‍ത്തിവരികയായിരുന്നു. ഇവിടുത്തെ സ്ഥിരം സന്ദര്‍ശകനുമായിരുന്നു. എന്‍എബിയിലെ ഒരു ജീവനക്കാരനാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. 

കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായതായി സംശയിക്കുന്നുവെന്ന് പൊലീസ്. ഇതുകൂടാതെ നിരവധി ക്രമക്കേടുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇയാള്‍ അറസ്റ്റിലായ വിവരം ബ്രിട്ടീഷ് എംബസിയെ അറിയിച്ചു. 

 
Other News in this category

 
 




 
Close Window