Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ മക്ഡൊണാള്‍ഡില്‍ തൊഴിലാളി സമരം, ശൃംഖലയുടെ പ്രവര്‍ത്തനം താറുമാറാകും. ചരിത്രത്തിലെ ആദ്യ സമരം
reporter

 ലണ്ടന്‍: ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശൃംഖലയായ മക്‌ഡൊണാള്‍ഡിലെ ബ്രിട്ടണിലെ ജീവനക്കാര്‍ സമരത്തിലേക്ക്. ജോലി സാഹചര്യവും കുറഞ്ഞ വേതനവും ഉയര്‍ത്തിയാണ് തൊഴിലാളികള്‍ രംഗത്തെത്തിയത്. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണയോടെയാണ് സമരം. 1974 ല്‍ ബ്രിട്ടണില്‍ മക്‌ഡൊണാള്‍ഡ് ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് കമ്പനി സമരത്തെ നേരിടുന്നത്. കെംബ്രിഡ്ജിലെയും ക്രെയ്‌ഫോര്‍ഡിലെയും രണ്ട് റെസ്റ്റോറന്റുകളിലെ 40 തൊഴിലാളികളും സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സീറോ അവര്‍ കോണ്‍ട്രാക്റ്റിനെതിരെയും തൊഴിലാളികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. മണിക്കൂറില്‍ 10 യൂറോ ലഭിക്കണമെന്ന് തൊഴിലാളികളും സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. 

എന്നാല്‍ സമരത്തിനെതിരെ കമ്പനി രംഗത്തെത്തി. ബ്രിട്ടനിലുള്ള തൊഴിലാളികളില്‍ കുറച്ച് പേര്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നും കമ്പനി തൊഴിലാളി ക്ഷേമത്തിന് കാര്യമായ പരിഗണന നല്‍കുന്നുണ്ടെന്നും പറയുന്നു. 1249 റസ്റ്റോറന്റുകളിലായി 115000 തൊഴിലാളികള്‍ ബ്രിട്ടനില്‍ ജോലിചെയ്യുന്നുണ്ടെന്നും ഈ വര്‍ഷം തന്നെ ജോലി സമയം കൃത്യമായി ക്രമപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. സമരം റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കും എന്നുതന്നെയാണ് അധികൃതര്‍ പറയുന്നത്. ശനിയാഴ്ച നൂറിലധികം സംഘനടകളുടെ നേതൃത്വത്തില്‍ ലണ്ടനിലെ കമ്പനി ആസ്ഥാനത്തിന് സമീപം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജെര്‍മി കോര്‍ബന്റെ നേതൃത്വത്തിലുള്ള ലേബര്‍ പാര്‍ട്ടി സമരത്തെ പിന്താങ്ങുന്നുണ്ട്. മക്‌ഡൊണാള്‍ഡ് കമ്പനിയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി ശ്രമിക്കുമെന്നും ലേബര്‍ പാര്‍ട്ടി പറയുന്നു.

 
Other News in this category

 
 




 
Close Window