Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
തിരുവോണ ദിനത്തിലും യുകെ മലയാളികള്‍ക്ക് ദുഖം നല്‍കി മരണവാര്‍ത്തയെത്തി
reporter

ലണ്ടന്‍: തിരുവോണ ദിവസം പോലും യുകെ മലയാളികള്‍ക്ക് ദുഃഖം തന്നെ. ഈസ്റ്റ് സസ്സെക്സിലെ ഹേസ്റ്റിങ്ങ്സില്‍ താമസിക്കുന്ന കൊട്ടാരക്കര സ്വദേശി സക്കറിയ ജോണാണ് (55) ആണ് മരണമടഞ്ഞത്. സക്കറിയ ജോണിന് നാലു മാസം മുന്‍പാണ് ഇദ്ദേഹത്തിന് ശ്വാസകോശ ക്യാന്‍സര്‍ ആണെന്ന് കണ്ടെത്തിയത്. അന്ന് മുതല്‍ ചികിത്സയിലായിരുന്ന സക്കറിയ തിരുവോണ നാളില്‍ വെളുപ്പിനാണ് വിട പറഞ്ഞത്. കുടുംബസമേതം ഓഗസ്റ്റില്‍ നാട്ടില്‍ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു . 

കൊട്ടാരക്കര പള്ളിവടക്കത്തില്‍ കുടുംബാംഗമായ സക്കറിയക്ക് മൂന്നു മക്കളാണ്, വത്സമ്മയാണ് ഭാര്യ. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോണും നാലാം ക്ലാസ്സ് വിദ്യാര്‍ഥിയായ ജോയലും റിസപ്ഷനില്‍ പഠിക്കുന്ന ജൊവാനുമാണ് മക്കള്‍.

ഈസ്റ്റ് സസ്സെക്സിലെ ഗാര്‍ഡനേഴ്സ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സക്കറിയ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഈസ്റ്റ് സസ്സെക്സിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവന്‍ മലയാളികളും സക്കറിയായുടെ കുടുംബത്തിന് സഹായഹസ്തവുമായി മുന്നിലുണ്ട്. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ അലക്സ് വര്‍ഗീസ് തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

മരണ വാര്‍ത്തയറിഞ്ഞ് നിരവധിമലയാളികള്‍ സക്കറിയാ ജോണിന്റെ വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകുന്നതുമായ കാര്യങ്ങള്‍ പുരോഗമിച്ചു വരികയാണ്.

 
Other News in this category

 
 




 
Close Window