Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റിന് ശേഷം തൊഴില്‍ നൈപുണ്യം കുറഞ്ഞവരെ വെട്ടിക്കുറയ്ക്കാന്‍ നീക്കം, ഇന്ത്യക്കാര്‍ക്ക് വരെ തിരിച്ചടി
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാക്കിയ ശേഷം തൊഴില്‍ നൈപുണ്യം കുറഞ്ഞവരെ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ നിന്നുള്ളവരെയാണ് ഒഴിവാക്കുന്നത്. എന്നാല്‍ അടുത്ത ഘട്ടത്തില്‍ യൂറോപ്പിന് പുറത്തുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും. അങ്ങനെ വരുമ്പോള്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും ഉണ്ടാകുക. ഹോം ഓഫിസിന്റെ രഹസ്യ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2019 മാര്‍ച്ചോടെ യൂറോപ്പിലേക്കുള്ള സ്വതന്ത്ര്യസഞ്ചാരം അവസാനിപ്പിക്കും. ഇതോടെ ആളുകളുടെ കുടിയേറ്റം പൂര്‍ണമായും തടയും. പിന്നീട് രാജ്യത്തുള്ള യൂറോപ്യന്‍മാരെ ഒഴിവാക്കാനുള്ള ശ്രമം ആരംഭിക്കും. ഇതിന്റെ ഭാഗമായാണ് തൊഴില്‍ നൈപുണ്യം കുറഞ്ഞവരെ നാടുകടത്തുന്നത്. വ്യവസായ മേഖലയില്‍ തൊഴില്‍ പ്രതിസന്ധി ഉണ്ടാകാത്ത തരത്തിലാകും നടപടികള്‍ സ്വീകരിക്കുകയെന്ന് സര്‍ക്കാര്‍. 

കഴിഞ്ഞ ദിവസമാണ് രഹസ്യ രേഖ ചോര്‍ന്നത്. ഇതിനെക്കുറിച്ച് സര്‍ക്കാര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. പുതിയ ഇമിഗ്രേഷന്‍ സംവിധാനം ഉടന്‍ നിലവില്‍ വരും. 82 പേജുള്ള രേഖയില്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരാമര്‍ശിച്ചിട്ടുണ്ട്. തൊഴില്‍ നൈപുണ്യം കുറഞ്ഞവര്‍ക്ക് രണ്ടു വര്‍ഷം രാജ്യത്ത് തങ്ങാന്‍ അനുവാദം ഉണ്ടാകും. അതേസമയം, ഉയര്‍ന്ന തൊഴില്‍ നൈപുണ്യമുള്ളവര്‍ക്ക് എത്ര നാള്‍ വേണമെങ്കിലും രാജ്യത്ത് കഴിയാം. പാസ്‌പോര്‍ട്ട് ഇല്ലാതെ യൂറോപ്യന്‍പൗരന്‍മാര്‍ക്ക് രാജ്യത്ത് കടക്കാന്‍ കഴിയില്ല. രാജ്യത്തെ നെറ്റ് മൈഗ്രേഷന്‍ ഒരു ലക്ഷമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങള്‍. അതേസമയം, ഇത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഭാവിയില്‍ ബാധിക്കാനും സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window