Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
സിറിയക് ജോസഫിന്റെ മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും, വെള്ളിയാഴ്ച പൊതുദര്‍ശനം
reporter

ലണ്ടന്‍: കഴിഞ്ഞ മാസം 26 ന് എം 1 മോട്ടര്‍വേയിലുണ്ടായ അപകടത്തില്‍ മരിച്ച സിറിയക് ജോസഫിന്റെ മൃതദേഹം ഞായറാഴ്ച കേരളത്തിലേക്ക് കൊണ്ടുപോകും. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം തിങ്കളാഴ്ച മാതൃഇടവകയായ കോട്ടയം ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. വെള്ളിയാഴ്ചയാണ് യുകെയില്‍ പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. നോട്ടിങ്ഹാം ഗുഡ് ഷെപ്പോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ഥനാ ശുശ്രൂഷകളും പൊതുദര്‍ശനത്തിനുള്ള സൗകര്യവുമാണ് ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് നാലു മണിക്ക് പ്രാരംഭപ്രാര്‍ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ചു സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളിസെമിത്തേരിയില്‍ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെയാണ് മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് വിട്ടുകിട്ടിയത്. ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെന്നീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും. നോട്ടിങ്ഹാമിന്റെ മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്നു ബെന്നയോടുള്ള ആദരസൂചകമായി നോട്ടിങ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, ബെന്നിയുടെ സുഹൃത്തുക്കളായ അഡ്വ. ജോബി പുതുകുളങ്ങര, ഷോയിമോനും കുടുംബവും ഉള്‍പ്പെടെ നാട്ടിലെത്തി മൃതസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കും.

 
Other News in this category

 
 




 
Close Window