Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
സിനിമ
  Add your Comment comment
എല്ലാവരും കൂടി ജയിലില്‍ പോയി കണ്ടാല്‍ ദിലീപിന് ജാമ്യം കിട്ടുമോ ? അതോ, ജയിലില്‍ കിടന്നാലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് തെളിയിക്കപ്പെടുമോ?
reporter
ജയിലില്‍ ദിലീപിനെ കാണാനെത്തിയ ഗണേഷ്‌കുമാറിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ അദ്ദേഹം ആപത്തില്‍പ്പെട്ടപ്പോള്‍ കയ്യൊഴിയുന്നത് ശരിയല്ലെന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ അഭിപ്രായത്തെ വിമര്‍ശിച്ചാണ് വിനയന്‍ രംഗത്തെത്തിയത്.
ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം ദിലീപിനു വേണ്ടി ഇറങ്ങേണ്ട സമയമാണിതെന്ന ഗണേഷ് കുമാറിന്റെ പ്രസ്താവന തനിക്ക് മനസ്സിലായില്ലെന്നും അങ്ങനെ കുറേപ്പേര്‍ ഇറങ്ങിയാല്‍ കോടതിയില്‍ നടക്കുന്ന ഈ കേസില്‍ എങ്ങനെ ഇടപെടാന്‍ പറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും വിനയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. ദിലീപിനു വേണ്ടി സംസാരിക്കുന്നവരെ എല്ലാം അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരായി അധിക്ഷേപിക്കുന്നതിനു തുല്യമാണ് ഈ പ്രസ്താവനയെന്നും വിനയന്‍ പറഞ്ഞു.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ദിലീപ് വിഷയത്തില്‍ ഞാന്‍ പറയാത്ത ചിലകാര്യങ്ങള്‍ വാര്‍ത്തയായി കൊടുത്തു കണ്ടതിനാലാണ് ഈ കുറിപ്പെഴുതുന്നത്.
ഇന്നു രാവിലെ രാവിലെ നടത്തിയ പ്രസ്മീറ്റ് ഹോര്‍ട്ടികോര്‍പ്പിന്റെ ചെയര്‍മാനെന്ന നിലയില്‍ ഓണത്തിന് ഹോര്‍ട്ടീകോര്‍പ്പിന്റെ വിജയകരമായ വിപണി ഇടപെടലിനേക്കുറിച്ചു വിശദീകരിക്കാന്‍ വേണ്ടി ആയിരുന്നു.
ദിലീപ് വിഷയത്തേക്കുറിച്ചു ചോദിച്ചപ്പോള്‍.. കോടതിയില്‍ കേസ് നടക്കുകയല്ലേ .. ഈ ഒരു പ്രസ്മീറ്റില്‍ അതേക്കുറിച്ചു പറയുന്നില്ലന്നുമാണ് ഞാന്‍ പ്രതികരിച്ചത്. ആ വിഷയത്തില്‍ എന്റെ നിലപാടുകള്‍ സുവ്യക്തമാണന്ന് നേരത്തേയുള്ള പ്രതികരണങ്ങളില്‍ നിന്നും എല്ലാവര്‍ക്കും മനസ്സിലായിട്ടുള്ളതാണല്ലൊ? ദിലീപിനെ ജയിലില്‍ കാണാന്‍ പോകുന്ന സിനിമാക്കാര്‍ക്കെതിരേ വിനയന്‍ എന്നരീതിയീല്‍ വരുന്ന വാര്‍ത്ത ശരിയല്ല. അങ്ങനെ ഞാന്‍ പറഞ്ഞിട്ടുമില്ല,... മാത്രമല്ല അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യവുമാണ്.
നിരപരാധിയായ ദിലീപിനെ ഗൂഢാലോചന നടത്തി കുടുക്കിയതാണെങ്കില്‍ ആ കാര്യം അന്വേഷിച്ച് വെളിച്ചത്തു കൊണ്ടു വരുകയും ദിലീപിനെ മോചിപ്പിക്കുകയും വേണം. മാത്രമല്ല ആ ഗൂഢാലോചന നടത്തിയവരെ ശിക്ഷിക്കയും വേണം. മറിച്ച് ദിലീപ് ഇത്ര നീചമായ പ്രവര്‍ത്തിക്ക് ക്വട്ടേഷന്‍ കൊടുത്തിരുന്നു എന്ന പൊലീസ് ഭാഷ്യം തെളിയിക്കപ്പെട്ടാല്‍ അതിനു തക്ക ശിക്ഷയ്ക്കും ദിലീപും അര്‍ഹനാണ് .
ഇതിനിടയില്‍ കിടന്ന് ഹൈക്കോടതി ജഡ്ജിമാരെയും മുതിര്‍ന്ന അഭിഭാഷകരെയും പോലും പഠിപ്പിക്കുന്ന രീതിയില്‍ അലറി വിളിച്ച് ചര്‍ച്ച നടത്തുന്നവരേപ്പറ്റി എന്തു പറയാനാണ്.
ഇന്നു ശ്രീ ഗണേഷ് കുമാര്‍ പറഞ്ഞതും എനിക്കു മനസ്സിലായില്ല .അതായത് ''ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം ദിലീപിനു വേണ്ടി ഇറങ്ങേണ്ട സമയമാണിത്'' എന്ന്. അങ്ങനെ കുറേപ്പേര്‍ ഇറങ്ങിയാല്‍ കോടതിയില്‍ നടക്കുന്ന ഈ കേസില്‍ എങ്ങനെ ഇടപെടാന്‍ പറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. മാത്രമല്ല ഇപ്പോള്‍ ദിലീപിനു വേണ്ടി സംസാരിക്കുന്നവരേ എല്ലാം അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരായി അധിക്ഷേപിക്കുന്നതിനു തുല്യമല്ലേ അത്.
 
Other News in this category

 
 




 
Close Window