Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
ഓണത്തിന് റിലീസായി ആറു ദിവസം ഓടിയ വെളിപാടിന്റെ പുസ്തകം നേടിയത് 11.48 കോടി രൂപ
reporter
ഓണത്തിന് റിലീസായ ചിത്രങ്ങളുടെ കളക്ഷന്‍ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് 'വെളിപാടിന്റെ പുസ്തകം' നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആഗസ്റ്റ് 31ന് കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലാണ് 'വെളിപാടിന്റെ പുസ്തകം' പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോള്‍ 31 മുതല്‍ ഇന്നലെ വരെയുള്ള കളക്ഷനാണ് നിര്‍മ്മാതാവ് പുറത്തുവിടുന്നത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിക്കുന്നു. അതായത് ആറ് ദിവസത്തെ കളക്ഷന്‍. 11,48,65,829 രൂപ. മറ്റ് ചിത്രങ്ങളുടെ കണക്കുകള്‍ കൂടി പുറത്തുവന്നാലേ ഓണം ബോക്‌സ്ഓഫീസിന്റെ ട്രെന്റ് മനസിലാക്കാനാവൂ.
മോഹന്‍ലാല്‍ - ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം', മമ്മൂട്ടിശ്യാംധര്‍ ടീമിന്റെ 'പുള്ളിക്കാരന്‍ സ്റ്റാറാ', പൃഥ്വിരാജ്ജിനു എബ്രഹാം ചിത്രം 'ആദം ജുവാന്‍', നിവിന്‍ പോളിഅല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍. വ്യത്യസ്ത തരത്തിലുള്ള പ്രേക്ഷകാഭിപ്രായങ്ങള്‍ നേടിയ ഈ ചിത്രങ്ങളില്‍ ബോക്‌സ്ഓഫീസില്‍ മുന്നിലെത്തിയത് ആരൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
 
Other News in this category

 
 




 
Close Window