Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പീഡനത്തില്‍ ഗര്‍ഭിണിയായ 13 വയസ്സുകാരിക്ക് അബോര്‍ഷന്‍ ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശം
reporter
ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരിക്ക് ഗര്‍ഭഛിദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി. മുംബൈ സ്വദേശിയായ പെണ്‍കുട്ടിക്ക് 31 ആഴ്ച പ്രായമുള്ള ഭ്രൂണം നീക്കം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
വ്യാഴാഴ്ച ഗര്‍ഭച്ഛിദ്രം നടത്താനാണ് മെഡിക്കല്‍ സംഘത്തോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ പ്രായവും മാനസികാവസ്ഥയും കണക്കിലെടുത്താണ് വിധിയെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എസ്എ ബോബ്ദെ, എല്‍ നാഗേശ്വറ റാവു എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത് അത്യുത്തമമായ വാര്‍ത്തയാണ്. 1971 ഭ്രൂണഹത്യ നിയമ(എം.ടി.പി ആക്ട്)ത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനായി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.- ഡോ. നിഖില്‍ ദത്താര്‍, ഗൈനക്കോളജിസ്റ്റ്
നിലവില്‍ 20 ആഴ്ചയില്‍ അധികം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദമില്ല. ആഗസ്റ്റില്‍ മാതാപിതാക്കള്‍ക്കൊപ്പം തൈറോയിഡ് മൂലമാണോ പൊണ്ണത്തടിയെന്നാറിയാന്‍ ഡോക്ടറെ സമീപിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണയാണെന്ന് തിരിച്ചറിഞ്ഞത്. പെണ്‍കുട്ടി 27 ആഴ്ച ഗര്‍ഭിണിയാണെന്നും പ്രസവിക്കാനുള്ള ആരോഗ്യം പെണ്‍കുട്ടിക്കില്ലെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്.

ലൈംഗിക പീഡനത്തെക്കുറിച്ച് കുട്ടി മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത 23 കാരന്‍ പൊലീസ് കസ്റ്റിഡിയിലാണ്. ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി സംശയിക്കുന്നു.
കഴിഞ്ഞ ജൂലൈ 28ന് ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ ബലാത്സംഗ ഇരയായ ചണ്ഡീഗഢ് സ്വദേശിനിയായ പത്തുവയസ്സുകാരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. 32ആഴ്ച ഗര്‍ഭിണിയായിരുന്നു കുട്ടി. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം ചണ്ഡീഗഡില്‍ വെച്ച് പെണ്‍കുട്ടി പ്രസവിക്കുകയും ചെയ്തു.
 
Other News in this category

 
 




 
Close Window