Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അച്ഛനെ ഓര്‍മിച്ച് ദിലീപ് ബലിയിട്ടു: ജയിലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലമുള്ള ദിലീപിന്റെ വീട് കണ്ണീരണിഞ്ഞു
reporter
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി പ്രത്യേക അനുമതിയോടെ എത്തിയ ദിലീപ് തിരികെ ജയിലിലേക്ക് മടങ്ങി. ദിലീപിന് അനുവദിച്ചിരുന്ന സമയം അവസാനിക്കുന്നതിനും പത്ത് മിനിറ്റ് മുന്നെയാണ് പൊലീസ് സംഘം ദിലീപുമായി ജയിലിലേക്ക് മടങ്ങിയത്. ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലുളള വലിയ സുരക്ഷാ സംഘത്തിന്റെ അകമ്പടിയോടെയാണ് ജയിലിന് ഒന്നരകിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് ദിലീപ് എത്തിയത്.

ശ്രാദ്ധചടങ്ങുകളില്‍ അനിയനൊപ്പം പങ്കെടുക്കുകയും ബലിയിടുകയും ചെയ്തു ദിലീപ്. അമ്മ, ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ചടങ്ങിനൊപ്പം ഉണ്ടായിരുന്നു. ചടങ്ങുകള്‍ക്ക് ശേഷം ദിലീപ് വീട്ടില്‍ നിന്നും ഭക്ഷണവും കഴിച്ചു. മധുരവിതരണവും വീട്ടില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കണ്ണീരോടെയാണ് ഭാര്യ കാവ്യയും അമ്മയും ദിലീപിനെ യാത്രഅയച്ചത്.
 
Other News in this category

 
 




 
Close Window