Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
കേരളത്തിലെ മതനിരപേക്ഷതയെ അങ്ങേയറ്റം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ആളായിരുന്നു ഗൗരി. മലയാളികള്‍ ഒരു മനസ്സോടെ ആഘോഷിക്കുന്ന ഓണത്തെ ഐക്യത്തിന്റെ അടയാളമായിട്ടാണ് അവര്‍ വിലയിരുത്തിയത്.
reporter
അടുത്ത ഓണത്തിന് കേരളത്തില്‍ വരണമെന്നും കേരളത്തിലെ ബീഫ് കറി കഴിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് ഗൗരി എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് കേരളത്തോടുള്ള അവരുടെ സ്‌നേഹം വിളിച്ചോതുന്നതാണ്.

'മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്, മതപരമായ വ്യത്യാസങ്ങളെ കണക്കിലെടുക്കാതെ. അവര്‍ അവരുടെ 'നാടി'നെ 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് വിളിക്കാന്‍ കാരണം മതനിരപേക്ഷതയാണ്. (ഞാന്‍ 'നാട്' എന്ന് പറഞ്ഞത് നിങ്ങള്‍ ശ്രദ്ധിച്ചുകാണുമല്ലോ?) എന്റെ മലയാളി സുഹൃത്തുക്കളെ, ദയവായി നിങ്ങള്‍ നിങ്ങളുടെ മതേതര മൂല്യം കാത്തുസൂക്ഷിക്കുക.

അടുത്ത ഓണത്തിന് ഞാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ടാകും, ആരെങ്കിലും എനിക്ക് രുചികരമായ കേരള ബീഫ് കറി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ എഴുതി.

ശശി തരൂര്‍ പോസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ തിരുവാതിര കളിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് കേരളത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് ഗൗരി എഴുതിയത്. ഇത്തരത്തിലുള്ള ഐക്യമാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നത് എന്ന കുറിപ്പോടെയാണ് ശശി തരൂര്‍ വീഡിയോ പങ്കുവെച്ചിരുന്നത്.

ഇന ആ നടുക്കുന്ന വാര്‍ത്ത വായിക്കുക

തിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ (55) മരണം അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങളെ വീണ്ടും ചര്‍ച്ചയാക്കുകയാണ്. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് ചൊവ്വാഴ്ച (സെപ്തംബര്‍ 5) രാത്രി എട്ടുമണിയോടെയാണ് സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കര്‍ണാടകത്തില്‍ എം.എം കല്‍ബുര്‍ഗിയും, മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയും കൊല്ലപ്പെട്ടതും

ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നെങ്കിലും പ്രതികളെ പിടികൂടനായിട്ടില്ല.

സ്വകാര്യചാനലിലെ പരിപാടി കഴിഞ്ഞ് ഏഴരയോടെയാണ് ഗൗരി വീട്ടിലെത്തിയത്.

. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്തുതന്നെ മരിച്ചു.

2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് 'ലങ്കേഷ് പത്രിക' എന്ന പേരില്‍ ടാബ്ലോയിഡ് മാഗസിന്‍ ആരംഭിക്കുന്നത്. സംഘപരിവാര്‍ തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ ഇതിലൂടെ കടുത്ത വിമര്‍ശനമാണ് ഗൗരി ലങ്കേഷ് ഉയര്‍ത്തിയിരുന്നത്. പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ്. പ്രമുഖ സിനിമാസംവിധായക കവിത ലങ്കേഷ് സഹോദരിയാണ്.

സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു. വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു. ഗൗരിയുടെപേരില്‍ ഒട്ടേറെ മാനനഷ്ടക്കേസുകള്‍ നിലവിലുണ്ട്. ബി.ജെ.പി. നേതാവും എം.പി.യുമായ പ്രഹ്ലാദ് ജോഷി നല്‍കിയ മാനനഷ്ടക്കേസില്‍ കഴിഞ്ഞവര്‍ഷം കോടതി ശിക്ഷിച്ചിരുന്നു.

കേരളത്തിലെ മതനിരപേക്ഷതയെ അങ്ങേയറ്റം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാളായിരുന്നു ഗൗരി ലങ്കേഷ്. മലയാളികള്‍ ഒരു മനസ്സോടെ ആഘോഷിക്കുന്ന ഓണത്തെ ഐക്യത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും അടയാളമായിട്ടാണ് അവര്‍ വിലയിരുത്തിയിരുന്നത്.
 
Other News in this category

 
 




 
Close Window