Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
ക്യാന്‍സര്‍ രോഗികളുടെ ഒരു അവസ്ഥ, ചികിത്സ കിട്ടണമെങ്കില്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ ഇരിക്കണം
reporter

ലണ്ടന്‍: രാജ്യത്തെ ആരോഗ്യമേഖലയുടെ അവസ്ഥ എത്രമാത്രം ദുരിതത്തിലാണെന്ന് പറയാന്‍ കഴിയില്ല. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതു മൂലം പല രോഗികളും കഷ്ടപ്പെടുകയാണ്. ഇതില്‍ ഏറ്റവും കഷ്ടം ക്യാന്‍സര്‍ രോഗികളുടെയാണ്. ഏറ്റവുമധികം പരിചരണം വേണ്ട ഇവരെ നോക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ആശുപത്രിയില്‍ ചെന്നാല്‍ വെറുതേ ഇരിക്കാം. ചികിത്സ വേണമെങ്കില്‍ എമര്‍ജന്‍സി ആന്‍ഡ് ആക്‌സിഡന്റ് വിഭാഗത്തില്‍ ചെല്ലേണ്ടിവരും. കാരണം ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കാനുള്ള ജിപി പോലും ഇപ്പോള്‍ എന്‍എച്ച്എസില്‍ ഇല്ല. ക്യാന്‍സര്‍ രോഗികളെ ചികിത്സിക്കാന്‍ വേണ്ടി മാത്രം അടിയന്തരമായി ഡോക്റ്റര്‍മാരെയും നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ക്വാഷ്യാലിറ്റിയിലാണ് ഭൂരിഭാഗം ക്യാന്‍സര്‍ രോഗികളും ചികിത്സ തേടുന്നത്. 

അതേസമയം, ക്യാന്‍സര്‍ രോഗികള്‍ മാത്രമല്ല, മറ്റുള്ളവരുടെയും അവസ്ഥ ഇതുതന്നെയെന്ന് റിപ്പോര്‍ട്ട്. പല രോഗികളും മണിക്കൂറുകളോളം കാത്തിരുന്നിട്ടാണ് ചികിത്സ ലഭിക്കുന്നത്. അപകടത്തില്‍പരുക്കേറ്റ് ആശുപത്രിയില്‍ എത്തുന്നവരെ പോലും തിരിഞ്ഞുനോക്കാന്‍ ഡോക്റ്റര്‍മാരോ നഴ്‌സുമാരോ ഇല്ല. ബ്രക്‌സിറ്റിന് ശേഷമാണ് ഇത്രയും ജീവനക്കാരുടെ ക്ഷാമം അനുഭവിക്കാന്‍ തുടങ്ങിയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്റ്റര്‍മാരും നഴ്‌സുമാരും രാജ്യം വിട്ടു. ഈ ഒഴിവുകള്‍ ഇതുവരെ നികത്തിയതുമില്ല. പുറമേ നിന്നുള്ള റിക്രൂട്ട്‌മെന്റ് നടക്കാത്തതും തിരിച്ചടിയായി. പലയിടത്തും നേരത്തേ മുതല്‍ നഴ്‌സുമാരുടെയും ഡോക്റ്റര്‍മാരുടെയും കുറവുണ്ട്. ഇതിന് പുറമേ ബ്രക്‌സിറ്റ് വന്നതും തിരിച്ചടിയായി. അതേസമയം, ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേക സജ്ജീകരണം ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window