Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ഇര്‍മയില്‍ ഞെട്ടി യുകെയും, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
reporter

ലണ്ടന്‍: കരിബീയന്‍ തീരത്ത് ആഞ്ഞടിച്ച ഇര്‍മ കൊടുങ്കാറ്റില്‍ ഞെട്ടി യുകെയും. യുകെയുടെ കീഴിലുള്ള ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റിലാണ് കാറ്റ് ഏറ്റവുമധികം നാശം വിതച്ചത്. ഇതേത്തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി ഗവര്‍ണര്‍ ഗസ് ജസ്‌പെര്‍ട്ട് അറിയിച്ചു. കൂടുതല്‍ സഹായത്തിനായി യുകെയെ സമീപിച്ചതായും അദ്ദേഹം പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണ് തേടിയെത്തിയതെന്നും ഗസ് ജസ്‌പെര്‍ട്ട്. ബ്രിട്ടീഷ് ഓവര്‍സീസ് മേഖലയ്ക്കായി 12 മുതല്‍ 32 മില്യണ്‍ പൗണ്ടിന്റെ സഹായം പ്രഖ്യാപിച്ചതായി യുകെ സര്‍ക്കാര്‍ അറിയിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി തെരേസ മേയ്. കരീബിയന്‍ തീരത്ത് വീശിയ കാറ്റ് അമെരിക്കയിലും കനത്ത നാശമാണ് ഉണ്ടാക്കിയത്. 

കരീബിയന്‍ തീരത്ത് വീശിയ കാറ്റില്‍ 10 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 200 ഷെല്‍ട്ടര്‍ കിറ്റുകളാണ് ഇതുവരെ നിര്‍മിച്ചത്. ഇതുകൂടാതെ ബ്രിട്ടീഷ് നാവികസേനയുടെ രണ്ടു കപ്പലുകളും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപിലേക്ക് തിരിച്ചു. അവശ്യവസ്തുക്കളും മരുന്നുകളുമായിട്ടാണ് ഇവ തിരിച്ചിരിക്കുന്നത്. ഇതുകൂടാതെ രക്ഷാപ്രവര്‍ത്തനത്തിനായി സൈനികരെയും അയച്ചിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. കാറ്റിന് ശേഷമുണ്ടായ ശക്തമായ മഴയില്‍ വന്‍ വെള്ളപ്പൊക്കമാണ് രാജ്യത്ത് ഉണ്ടായത്.

 
Other News in this category

 
 




 
Close Window