Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
UK Special
  Add your Comment comment
ഋഷി രാജീവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും, ശനിയാഴ്ച സംസ്‌കാരം, സിറിയക് ജോസഫിന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വയ്ക്കും
reporter

കോട്ടയം: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ മിനിബസ് അപകടത്തില്‍ മരിച്ച മലയാളി എന്‍ജിനീയര്‍ ഋഷി രാജീവിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കും. വിപ്രോയില്‍ എന്‍ജിനീയറായ കോട്ടയം ചാന്നാനിക്കാട് ഇരുപ്പപുഴ പരേതനായ രാജീവ്കുമാറിന്റെ മകനാണ് ഋഷി രാജീവ്. ലണ്ടനില്‍നിന്ന് വ്യാഴാഴ്ച വിമാനമാര്‍ഗം മുംബൈയിലാണ് എത്തിക്കുക. അവിടെനിന്ന് വൈകീട്ട് മൂന്നോടെ കൊച്ചി വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിപ്രോ കമ്പനിയുടെ മേല്‍നോട്ടത്തിലാണ് മൃതദേഹം എത്തിക്കുന്നത്. ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

വാഹനാപകടത്തില്‍പ്പെട്ട വാന്‍ ഓടിച്ചിരുന്ന നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന പാലാ ചേര്‍പ്പുങ്കല്‍ കടൂക്കുന്നേല്‍ സിറിയക് ജോസഫിന്റെ (ബെന്നി-52)മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നത് ഇന്നാണ്. നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ച കഴിഞ്ഞു 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനും ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 12ന് ചേര്‍പ്പുങ്കല്‍ തുരുത്തിക്കുഴി തറവാട്ടുവീട്ടില്‍ എത്തിക്കും. വൈകീട്ട് 4 മണിക്ക് പ്രാരംഭപ്രാര്‍ത്ഥനകളോടെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും. ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേക്ക് തിരിക്കും.

 
Other News in this category

 
 




 
Close Window