Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നാദിര്‍ഷ ഉണ്ടോ എന്ന് വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി, ജാമ്യാപേക്ഷ 13ലേക്ക് മാറ്റി
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയ്ക്ക് പങ്കുണ്ടോ എന്ന കാര്യം വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനി. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം. വിഐപി വ്യക്തമാക്കിയില്ലെങ്കില്‍ വിചാരണ സമയത്ത് താന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി പറഞ്ഞു. മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ട് പോയകേസില്‍ സുനിയുടെ റിമാന്റ് കാലാവധി ഈ മാസം 22വരെ നീട്ടി.

നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റി. ഇന്നലെയാണ് നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നാദിര്‍ഷ ഇപ്പോഴും ആശുപത്രിയിലാണ്. അസിഡിറ്റി സംബന്ധിച്ച ചികിത്സയിലാണെന്ന് കാണിച്ചാണ് നാദിര്‍ഷ അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് പരാതിയില്‍ നാദിര്‍ഷ ആരോപിക്കുന്നത്. എന്നാല്‍ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

 
Other News in this category

 
 




 
Close Window