Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
കായികം
  Add your Comment comment
ബനിയനിട്ട് ഫോട്ടോ പോസ്റ്റ് ചെയ്ത മിതാലിക്ക് തെറിവിളിയുടെ പൂരം
reporter
ഇന്ത്യന്‍ വനിതാടീം ക്രിക്കറ്റ് നായിക മിതാലി രാജിനെതിരെ ട്വിറ്ററില്‍ സദാചാരവാദികളുടെ ആക്രമണം. മിതാലി സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് 'സംസ്‌കാരി നെറ്റിസണു'കളെ പ്രകോപിപ്പിച്ചത്. കൂട്ടുകാരോടൊപ്പം ഫോട്ടോയില്‍ കറുത്ത ബനിയന്‍ അണിഞ്ഞാണ് മിതാലി നില്‍ക്കുന്നത്. അതില്‍ അശ്ലീലം കണ്ടെത്തിയുള്ള തെറി വിളികളാണ് കമന്റിലേറെയും. ഇനി ഈ നാട്ടിലുള്ളവര്‍ എന്നാണ് പുരോഗമിക്കുകയെന്നു ചോദിക്കുന്ന കമന്റുകളുമുണ്ട്. ഉത്തരേന്ത്യയുടെ മൊത്തം സദാചാരവും ഏറ്റെടുത്തിരിക്കുകയാണോ എന്നുള്ള നിലപാടുകളും നിരവധി.


ചിത്രം ഗ്ലാമറസാണെന്നും നിങ്ങള്‍ സിനിമാ നടിയല്ലെന്നും പ്രതികരണങ്ങളുണ്ടായി. ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച് ബഹുമാനം കളയരുതെന്നും അഭിപ്രായങ്ങളുണ്ടായി. വ്യക്തിപരമായ അധിക്ഷേപം തുടര്‍ന്നപ്പോള്‍ ശക്തമായ മറുപടിയുമായി മിതാലിയെത്തി.
 
Other News in this category

 
 




 
Close Window