Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
സിനിമ
  Add your Comment comment
പ്രേക്ഷകരുടെ നല്ല അഭിപ്രായം നേടിയില്ലെങ്കിലും അജിത്തിന്റെ വിവേകം 140 കോടി നേടിയെന്ന് റിപ്പോര്‍ട്ട്
reporter

തമിഴ്‌നാട്ടില്‍ തല എന്ന വിശേഷണത്തില്‍ അറിയപ്പെടുന്ന അജിത്തിന്റെ സിനിമയായ വിവേകം ബോക്‌സ്ഓഫീസില്‍ വീഴാതെ കാത്തുവെന്നാണ് രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. രണ്ടാഴ്ചകൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍നിന്ന് ചിത്രം 140 കോടി വരെ നേടിയെന്ന് വിവിധ ദേശീയ മാധ്യമങ്ങളും ട്രേഡ് അനലിസ്റ്റുകളും കണക്കുകൂട്ടുന്നു. ഇത് 'വേതാള'ത്തിന്റെ ആജീവനാന്ത കളക്ഷനേക്കാള്‍ കൂടുതലാണ്. 125 കോടിക്ക് മുകളിലാണ് വേതാളം ആകെ നേടിയത്. തമിഴ്‌നാടിന്റെ പല ഭാഗങ്ങളിലും ചിത്രം സമ്മിശ്രപ്രതികരണങ്ങള്‍ നേടിയപ്പോള്‍ ചെന്നൈ നഗരത്തില്‍ നേരെ മറിച്ചാണ്. ചെന്നൈയില്‍ മാത്രം ചിത്രം രണ്ടാഴ്ചകൊണ്ട് നേടിയത് 9.05 കോടിയാണ്. ഒരു സിനിമ ഏറ്റവും വേഗത്തില്‍ നേടുന്ന 9 കോടിയാണ് ഇത്. ബാഹുബലിയുടെ കളക്ഷന്‍ വേഗതയാണ് ചെന്നൈയില്‍ വിവേകം മറികടന്നത്. അജിത്ത്കുമാറിന്റെ ബോക്‌സ്ഓഫീസ് സ്വാധീനം പരമാവധി ഉപയോഗപ്പെടുത്തിയായിരുന്നു 'വിവേകം' റിലീസ്. 'വീര'ത്തിനും 'വേതാള'ത്തിനും ശേഷം ശിവയും അജിത്തും ഒന്നിച്ച ചിത്രം ലോകമാകമാനം 3250 സ്‌ക്രീനുകളിലാണ് ഓഗസ്റ്റ് 24ന് പ്രദര്‍ശനത്തിനെത്തിയത്. പക്ഷേ ആദ്യ പ്രദര്‍ശനങ്ങള്‍ മുതല്‍ ചിത്രത്തെക്കുറിച്ച് നെഗറ്റീവ് അഭിപ്രായങ്ങള്‍ പുറത്തെത്തി. ചിത്രം നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ പോലും സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുമായി എത്തി.

 
Other News in this category

 
 




 
Close Window