Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎമ്മിലെ സ്വാധീനമുള്ള മന്ത്രി ചൈനയിലേക്ക് പോകാനൊരുങ്ങി: കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു
reporter
ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് പോകുന്നതിന് ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് കേന്ദ്രം അനുമതി നിഷേധിച്ചു, വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്. എന്ത് കൊണ്ടാണ് അനുമതി നിഷേധിച്ചത് എന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. സുരക്ഷയുള്‍പ്പടെയുള്ള വിവിധ വശങ്ങള്‍ പരിഗണിച്ചായിരിക്കും അനുമതി നിഷേധിച്ചിട്ടുണ്ടാവുക എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സംസ്ഥാന മന്ത്രിമാരുടെ യാത്രകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത് ഉന്നതല ഉദ്യോഗസ്ഥരാണ്. അനുമതി നിഷേധിച്ചതിനെ പറ്റി അറിയില്ലെന്നുമായിരുന്നു മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചത്
സെപ്തംബര്‍ 11 മുതല്‍ 16 വരെ ചൈനയില്‍ നടക്കാനിരിക്കുന്ന യോഗത്തില്‍ കേരളത്തില്‍ നിന്നുമുള്ള സംഘത്തെ നയിക്കാനിരുന്നത് മന്ത്രി സുരേന്ദ്രനായിരുന്നു. ഇതിനുള്ള അനുമതിക്കായാണ് കേന്ദ്രത്തെ സമീപിച്ചത്. യുഎന്‍ സംഘടിപ്പിക്കുന്ന യോഗമാണിത്. മന്ത്രി ഒഴിച്ച് സംഘത്തിലുള്ള മറ്റുള്ളവര്‍ക്ക് ചൈനയിലേക്ക് പോകുന്നതിനുള്ള അനുമതിയുണ്ട്.

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ച് ചൈനയും ഇന്ത്യയും ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തിലും സംസ്ഥാന മന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം വ്യക്തമല്ല.
 
Other News in this category

 
 




 
Close Window