Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കരീബിയനില്‍ നിന്ന് ഇര്‍മ എത്തുന്നത് ഫ്‌ളോറിഡയിലേക്ക്: പണ്ടു തൂക്കിക്കൊന്ന ഇര്‍മ ഗ്രെസിയും കൊടുംകാറ്റുമായി എന്തു ബന്ധം?
reporter

കരീബിയന്‍ മേഖലയില്‍നിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന 'ഇര്‍മ' ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്‌ളോറിഡയില്‍ എത്തും. ശനിയാഴ്ച രാത്രിയോടെ ഫ്‌ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് വന്‍ നാശമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്. കരീബിയന്‍ ദ്വീപുകളില്‍ വലിയ നാശംവിതച്ചാണ് ഇര്‍മ യുഎസിലേക്കു പ്രവേശിക്കുന്നത്. കരീബിയന്‍ ദ്വീപുകളില്‍ ഇര്‍മ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 17 ആയി. ഇര്‍മ എന്ന പേരിന് പഴയ കഥകളുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ അതിന് ഇര്‍മ ഗ്രെസി എന്ന പേരുമായി അടുപ്പമുണ്ടോ? അറിയില്ല എന്നാണു മറുപടി പറയേണ്ടത്. പക്ഷേ, ലോകത്തെ വിറപ്പിച്ച ക്രൂരയായ സ്ത്രീയായിരുന്നു ഇര്‍മ ഗ്രെസി. ഇപ്പോള്‍, ദുരന്തം വിതയ്ക്കുന്ന കാറ്റിന് ആ പേര് ഇട്ടതാര്? അതിനുത്തരവും അറിയില്ല എന്നു തന്നെ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരകളായ സ്ത്രീകളില്‍ ഒരാളായിരുന്നു ഇര്‍മ ഗ്രെസി. ജീവിച്ചിരുന്ന കാലം 7 ഒക്ടോബര്‍1923 - 13 ഡിസംബര്‍ 1945. റാവണ്‍സ് ബ്രക്കിലെയും ഓഷ്‌വിറ്റ്‌സിലെയും നാസി കോണ്‍സ്ന്‍ട്രേഷന്‍ ക്യാമ്പുകളിലെ വനിതാ ഷുട്സ്റ്റാഫല്‍ ഗാര്‍ഡും ബെര്‍ജെന്‍ബെല്‍സന്‍ ക്യാമ്പിലെ സ്ത്രീകളുടെ ക്യാമ്പിലെ വാര്‍ഡനും ആയിരുന്നു ഇര്‍മ. മാനവരാശിക്കെതിരെയുള്ള ക്രൂരതകള്‍ക്കായി വിചാരണ ചെയ്യപ്പെട്ട ഗ്രെസിയെ 22 ആം വയസ്സില്‍ തൂക്കിക്കൊന്നു. നിയമപ്രകാരം 20 ആം നൂറ്റാണ്ടില്‍ ബ്രിട്ടനില്‍ വധശിക്ഷ നല്‍കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരുന്നു ഇര്‍മ. ഓഷ്‌വിറ്റ്‌സിലെ കഴുതപ്പുലി എന്നായിരുന്നു അന്തേവാസികള്‍ക്കിടയില്‍ ഇര്‍മ അറിയപ്പെട്ടിരുന്നത്. പഴയ സംഗതികള്‍ ഇവിടെ അവസാനിക്കുന്നു. ഇപ്പോള്‍ ദുരന്തമാണു മുന്നിലുള്ളത്. അതു നേരിടാന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദുരിതത്തിന്റെ തീവ്രത കുറയ്ക്കാനായി ഫ്‌ളോറിഡയില്‍നിന്നു ജനങ്ങളെ വലിയതോതില്‍ ഒഴിപ്പിക്കുന്നുണ്ട്. ഇന്ധന പമ്പുകളിലും വിമാനത്താവളങ്ങളിലും വന്‍ തിരക്കാണ്. കിഴക്കന്‍ തീരത്തെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് ഫ്‌ളോറിഡ. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടക്കുന്നത്. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. അതിവിനാശകാരിയായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുന്ന ഇര്‍മ വെള്ളിയാഴ്ച കാറ്റഗറി നാലിലേക്കു താഴ്ന്നത് നേരിയ ആശ്വാസമാണ്. 1851നു ശേഷം കാറ്റഗറി അഞ്ചില്‍പ്പെട്ട ചുഴലിക്കാറ്റ് മൂന്നുവട്ടം മാത്രമാണു യുഎസിലെത്തിയിട്ടുള്ളത്. അതേസമയം, കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിനില്‍ ഇര്‍മ വ്യാപകനാശം വിതച്ചു. ഇതുവരെ 17 പേര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് അധീനതയിലുള്ള കരീബിയന്‍ ദ്വീപായ സെന്റ് മാര്‍ട്ടിന്‍, യുഎസ് ദ്വീപായ വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളിലും ആന്‍ഗ്വില്ല, ബാര്‍ബുഡ എന്നിവിടങ്ങളിലുമാണ് ആളുകള്‍ മരിച്ചത്. ദ്വീപുരാജ്യമായ ബാര്‍ബുഡ ഏതാണ്ടു പൂര്‍ണമായി തകര്‍ന്നടിഞ്ഞു. തീരപ്രദേശത്തുള്ള ജനങ്ങള്‍ക്ക് ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. കരീബിയന്‍ രാജ്യമായ ബഹാമസിലെ ആറ് ദ്വീപുകള്‍ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ സൂചന നല്‍കുന്നുണ്ട്. അത്‌ലാന്റിക് സമുദ്രത്തിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്ക് സമീപം നിന്നാണ് ഇര്‍മ രൂപം കൊണ്ടത്. ഇര്‍മ ശക്തിയാര്‍ജ്ജിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്‌ളോറിഡയിലെയും പ്യൂര്‍ട്ടോറിക്കോയിലെയും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിരുന്നു. കേപ് വെര്‍ദ് ദ്വീപുകളില്‍ നിന്നും ഉത്ഭവിച്ച ഹ്യൂഗോ, ഫ്‌ളോയിഡഡ്, ഐവാന്‍ ചുഴലിക്കാറ്റുകളും തീവ്രതയുള്ള കാറ്റുകളായിരുന്നു.

 
Other News in this category

 
 
 
Close Window