Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.87 INR  1 EURO=77.13 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സിപിഎം പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രതിയുടെ വിവാഹത്തില്‍ സിപിഎം മന്ത്രി പങ്കെടുത്തു, സംഭവം വിവാദത്തില്‍
reporter

കാഞ്ഞങ്ങാട് : സിപിഎം -സിപിഐ സംഘര്‍ഷം പുകയുന്ന കാഞ്ഞങ്ങാട് വിവാഹച്ചടങ്ങില്‍ മന്ത്രി പങ്കെടുത്തതുമായി ബന്ധപ്പെട്ട് പുതിയ വിവാദം . സിപിഎം പ്രവര്‍ത്തകനായ എം ബി ബാലകൃഷ്ണനെ ഉദുമയില്‍ വച്ച് 2013 ലെ തിരുവോണനാളില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വിവാഹത്തിനാണ് സിപിഐ മന്ത്രി പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷിബു കടവങ്ങാനത്തിന്റെ വിവാഹത്തിലാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്തത്. മന്ത്രിയുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം അണികള്‍ ഉയര്‍ത്തുന്നത് . സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രതിഷേധം രൂക്ഷമാണ് .

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ചന്ദ്രശേഖരന്‍ ജയിച്ചത് സിപിഎമ്മുകാരുടെ വോട്ടു കൊണ്ട് മാത്രമാണെന്നും നഗരസഭയില്‍ ഒരു വാര്‍ഡ് പോലുമില്ലാത്ത സിപിഐ ക്ക് ഇനി മത്സരിക്കാന്‍ മണ്ഡലം നല്‍കുന്നത് പാര്‍ട്ടി പുന പരിശോധിക്കണമെന്നും സിപിഎമ്മുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ബാലകൃഷ്ണന്‍ വധക്കേസിലെ ഏഴാം പ്രതിയായിരുന്നു ഷിബു. രണ്ടു വര്‍ഷമായി ഒളിവിലായിരുന്ന ഷിബു 2015 ല്‍ കീഴടങ്ങുകയായിരുന്നു. താന്‍ പ്രതിയാക്കപ്പെട്ടത് കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലരുടെ ഗൂഢാലോചന കാരണമാണെന്ന് ഷിബു പത്ര സമ്മേളനം നടത്തി പറഞ്ഞിരുന്നു . പത്ര സമ്മേളനം നടത്തി പുറത്തിറങ്ങിയ ഷിബുവിനെ സിപിഎം പ്രവര്‍ത്തകര്‍ അക്രമിക്കുകയും ചെയ്തിരുന്നു. ഷിബുവിന്റെ വിവാഹത്തില്‍ മന്ത്രി പങ്കെടുത്ത ചിത്രത്തോടൊപ്പമാണ് പ്രതിഷേധം സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത് .

 
Other News in this category

 
 




 
Close Window