Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
'ബീഫി'ല്‍ വീണ്ടും തിരുത്തി കണ്ണന്താനം; എന്തു കഴിക്കണമെന്ന് ജനം തീരുമാനിക്കട്ടെ
Reporter

 ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ വീണ്ടും നിലപാടു തിരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബീഫ് കഴിക്കണമോയെന്നു കേരളത്തിലുള്ളവര്‍ക്കു തീരുമാനിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. താന്‍ ബീഫ് കഴിക്കാറില്ല. എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. ഓരോ സംസ്ഥാനത്തിലെ ജനങ്ങള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാം. ഡല്‍ഹിയില്‍ ബീഫ് നിരോധനം നേരത്തേ തന്നെയുണ്ട്. അതിനു ബിജെപിയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

വിദേശ ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്കു വരുംമുന്‍പ് സ്വന്തം രാജ്യത്തു ബീഫ് കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കണ്ണന്താനം പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഇംഗ്ലിഷ് അറിയാത്ത മാധ്യമപ്രവര്‍ത്തകര്‍ താന്‍ പറഞ്ഞത് മനസിലാക്കിയതില്‍ വന്ന പിഴവാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് കണ്ണന്താനം വിശദീകരിച്ചു. വിദേശികള്‍ വരുന്നത് ഇന്ത്യ കാണാനാണ്, ബീഫ് കഴിക്കാനല്ല എന്നാണു താന്‍ പറഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു.

ഇതു മൂന്നാം തവണയാണ് ബീഫ് വിഷയത്തില്‍ മന്ത്രി നിലപാടു വ്യക്തമാക്കുന്നത്. വിദേശി വിനോദസഞ്ചാരികള്‍ക്കു ബീഫ് കഴിക്കണമെങ്കില്‍ സ്വന്തം നാട്ടില്‍നിന്നാകാമെന്നു കണ്ണന്താനം വെള്ളിയാഴ്ച ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ 33ാമത് കണ്‍വെന്‍ഷന്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച സ്ഥാനമേറ്റെടുത്തതിനു പിന്നാലെ ദേശീയ മാധ്യമങ്ങള്‍ക്കു അനുവദിച്ച അഭിമുഖത്തില്‍, കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്കു യാതൊരു പ്രശ്‌നവുമില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ താന്‍ പറഞ്ഞിട്ടില്ലെന്നും അതു കെട്ടിച്ചമച്ചതാണെന്നുമാണ് ഭുവനേശ്വറില്‍ മന്ത്രി നിലപാടെടുത്തത്. ഭുവനേശ്വറിലെ ഈ നിലപാടാണ് ഇന്ന് മന്ത്രി തിരുത്തിയത്.

 
Other News in this category

 
 




 
Close Window