Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ശിഷ്യകളുടെ ഹോസ്റ്റലിലേക്ക് രഹസ്യ തുരങ്കം, സ്‌ഫോടകഫാക്റ്ററി, അസ്ഥികൂടങ്ങള്‍. ഇത് ഗുര്‍മിത് റാമിന്റെ ആശ്രമം
reporter

ചണ്ഡീഗഡ്: പീഡനക്കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ദേരാ സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആസ്ഥാന ആശ്രമത്തില്‍ നടന്നുവരുന്ന പോലീസ് തിരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ആശ്രമത്തിനുള്ളില്‍ രണ്ട് രഹസ്യ തുരങ്കങ്ങള്‍ കണ്ടെത്തി. ഗുര്‍മീതിന്റെ സ്വകാര്യ വസതിയുമായി ബന്ധപ്പെടുത്തുന്ന ജനലിന്റെ ആകൃതിയിലുള്ള ടണല്‍ ശിഷ്യകള്‍ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഗുര്‍മീതിന്റെ ബാബാ കി ഗുഫ എന്നറിയപ്പെടുന്ന സ്വകാര്യ വസതിയില്‍ വച്ചാണ് സ്ത്രീകളെ പീഡിപ്പിച്ചതെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരു തുരങ്കം ആശ്രമത്തില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെ മെയിന്‍ റോഡിലേക്കാണ് തുറക്കുന്നതെന്നും തിരച്ചില്‍ സംഘം കണ്ടെത്തി. 

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഫോടക ഫാക്ടറിയും കണ്ടെത്തിയിട്ടുണ്ട്. പടക്കക്കോപ്പുകള്‍ നിര്‍മ്മിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. സ്ഫോടക വസ്തുക്കളും പടക്കങ്ങളും പോലീസ് കണ്ടെടുക്കുകയും ഫാക്ടറി സീല്‍ ചെയ്യുകയും ചെയ്തു. ആശ്രമത്തിനകത്ത് നാണയത്തിനു പകരം പ്ലാസ്റ്റിക് ടോക്കണുകള്‍ ഉപയോഗിച്ചാണ് വിനിമയം നടത്തിവന്നിരുന്നത്. ദേരാ ക്യാമ്പസിനകത്തെ കടകളില്‍ പ്ലാസ്റ്റിക് ടോക്കണുകളായ ദേരാ നാണയങ്ങളാണ് ഉപയോഗിച്ചുവരുന്നതെന്നും പോലീസ് കണ്ടെത്തി. ദേരാ ക്യാമ്പസിനകത്ത് നിരവധി അസ്ഥികൂടങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ദേരാ മേധാവിയായ ഗുര്‍മീതിന്റേതെന്ന് കരുതുന്ന നൂറുകണക്കിന് ജോഡി ഷൂസുകളും ഡിസൈനര്‍ വസ്ത്രങ്ങളും തൊപ്പികളും കണ്ടെത്തിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റില്ലാത്ത ലക്ഷ്വറി ലെക്സസ് കാറും ഒബി വാനും നിരവധി അസാധുവാക്കിയ കറന്‍സി നോട്ടുകളും കമ്പ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി കണ്ടെത്തിയ വസ്തുവകകള്‍ പരിശോധനക്ക് വിധേയമാക്കും.

 
Other News in this category

 
 




 
Close Window