Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അറസ്റ്റിലായിട്ട് രണ്ടു മാസം, പ്രതീക്ഷകള്‍ കൈവിടാതെ ദിലീപ്, ബുധനാഴ്ച വീണ്ടും ജാമ്യഹര്‍ജി നല്‍കും
reporter

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടുമാസം തികഞ്ഞു. ജൂലൈ പത്തിന് വൈകിട്ട് ആറരയ്ക്കായിരുന്നു ദീലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ജാമ്യാപേക്ഷകളാണ് ഈ രണ്ട് മാസത്തിനിടെ കോടതി തള്ളിയത്. അതേസമയം ദിലീപിനായി പുതിയ ജാമ്യാപേക്ഷ ഈ ബുധനാഴ്ച സമര്‍പ്പിക്കുമെന്നാണ് സൂചന. അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി കോടതി രണ്ടു മണിക്കൂറത്തേക്ക് അനുവാദം നല്‍കിയത് ചൂണ്ടിക്കാട്ടിയാകും മൂന്നാമത്തെ ജാമ്യാപേക്ഷ നല്‍കുക. എന്നാല്‍ ദിലീപ് ജയിലില്‍ നിന്നും സിനിമാ മേഖലയെ സ്വാധീനക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി പോലീസും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

അതുപോലെ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ സന്ദേശമയക്കാന്‍ സഹായിച്ച പൊലീസുകാരന്‍ അനീഷ് അറസ്റ്റിലായി. ദിലീപിന് സന്ദേശമയക്കാന്‍ പള്‍സര്‍ ഉപയോഗിച്ചത് ഇയാളുടെ ഫോണാണ്. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് സന്ദേശമയച്ചത്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശമാണ് പള്‍സര്‍ സുനി അയച്ചത്. സുനിയെ സഹായിച്ചെന്ന കുറ്റസമ്മതം നടത്തുകയും ചെയ്യ്തു അനീഷ്. ഇയാളുടെ കുറ്റസമ്മതം ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ പോലീസ് ഉപയോഗിച്ചു. ഇത് മുദ്രവെച്ച കവറില്‍ പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഗണേഷ് കുമാര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന പോലീസ് എടുത്ത് പറയുന്നതും ഗണേഷ് കുമാരിന്റെ ഈ വിവാദ പരാമര്‍ശമാണ്.

 
Other News in this category

 
 




 
Close Window