Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
UK Special
  Add your Comment comment
വിദ്യാര്‍ഥികളുടെ കൈയ്യക്ഷരം മഹാമോശം, എഴുത്തുപരീക്ഷ നിര്‍ത്താനൊരുങ്ങി കേംബ്രിഡ്ജ്
reporter

ലണ്ടന്‍: വിദ്യാര്‍ഥികളുടെ മോശം കൈയ്യക്ഷരം മൂലം ഉത്തരക്കടലാസ് വായിക്കാന്‍ അധ്യാപകര്‍ക്ക് കഴിയാതെ വന്നതോടെ എഴുത്ത് പരീക്ഷ ഒഴിവാക്കാന്‍ കേംബ്രിഡ്ജ് സര്‍വകലാശാല ആലോചിക്കുന്നു. പഠിക്കുന്ന വിദ്യാര്‍ഥികളുടെ കൈയ്യക്ഷരം പോലും തീര്‍ത്തും മോശമായ അവസ്ഥയിലാണെന്ന് അധ്യാപകര്‍ പരാതിപ്പെട്ടു. ഈ സാഹചര്യത്തിലാണ് പേനയും പേപ്പറും ഉപയോഗിച്ചുള്ള പരീക്ഷ വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചത്. പകരം ലാപ്‌ടോപ്പ് ഉപയോഗിച്ച് പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഇതോടെ 800 വര്‍ഷമായി തുടരുന്ന ഒരു പരീക്ഷാ സംവിധാനത്തിനാകും അറുതി വരിക. ഇനി മുതല്‍ ലാപ്‌ടോപ്പിലായിരിക്കും വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുക.

ഡിജിറ്റല്‍ യുഗത്തിലേക്ക് പരീക്ഷ സംവിധാനങ്ങള്‍ മാറേണ്ട സമയമായെന്ന് അധ്യാപകര്‍. കുട്ടികള്‍ അവരുടെ കൈയ്യക്ഷരം നന്നാക്കാന്‍ യാതൊരു ശ്രമവും നടത്തുന്നില്ല. അങ്ങനെ വരുമ്പോള്‍ പകരം സംവിധാനം നോക്കേണ്ടത് അത്യാവശ്യമാണ്. ഹിസ്റ്ററി, ക്ലാസിക് പരീക്ഷകള്‍ ഇപ്പോള്‍ ലാപ്‌ടോപ്പിലാണ് നടത്തുന്നത്. അധികം വൈകാതെ രാജ്യത്തെ എല്ലാ പരീക്ഷകളും ഡിജിറ്റല്‍ ആയി മാറും.

 
Other News in this category

 
 




 
Close Window