Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധപ്പിച്ചോ, ഇല്ലെങ്കില്‍ കണക്ഷന്‍ റദ്ദാകും
reporter

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ക്രിമിനലുകള്‍, തട്ടിപ്പുകാര്‍, ഭീകരര്‍ എന്നിവരെ ടെലികോം സേവനദാതാക്കളുടെ കൈവശമുള്ള ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത് നടപ്പാക്കിലാക്കുന്നതെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആധാര്‍ കാര്‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു. 

അനധികൃതമായി സിം കാര്‍ഡ് ഉപയോഗിക്കുന്നതില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് നീതി ഫൗണ്ടേഷന്‍ നല്‍കിയ ഹാര്‍ജി പരിഗണിക്കവേ തട്ടിപ്പും തീവ്രവാദ പ്രവര്‍ത്തനവും തടയാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സാധാരണക്കാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ഭീകരവാദമുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് ഈ നടപടിയെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. 

 
Other News in this category

 
 




 
Close Window