Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തമിഴ്‌നാട് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് പ്രതിപക്ഷം
REPORTER

ചെന്നൈ: തമിഴ്‌നാട്ടിലെ പളനിസ്വാമി സര്‍ക്കാരിന് 114 എംഎല്‍എമാരുടെ പിന്തുണ മാത്രമാണുള്ളതെന്ന് പ്രതിപക്ഷം. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട പ്രതിനിധിസംഘം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനാണ് ഇക്കാര്യം പറഞ്ഞത്.

119 എം.എല്‍.എമാര്‍ സര്‍ക്കാരിന് എതിരാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

ഡി.എം.കെ, കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് (ഐ.യു.എം.എല്‍) എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ ഞായറാഴ്ച വൈകിട്ട് രാജ്ഭവനില്‍ സന്ദര്‍ശിച്ചത്.

പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ പളനിസ്വാമി സര്‍ക്കാരിനോട് ഗവര്‍ണര്‍ ആവശ്യപ്പെടാത്തപക്ഷം പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തപക്ഷം ഗവര്‍ണറുടെ നിഷ്പക്ഷത സംബന്ധിച്ച സംശയംതന്നെ ഉയര്‍ന്നേക്കാമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്ക് കൈമാറിയ നിവേദനത്തില്‍ പറയുന്നു.

തടവില്‍ കഴിയുന്ന ശശികലയുടെ അനന്തരവന്‍ ദിനകരന്‍ നടത്തിയ നീക്കങ്ങളെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ നിരവധി എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാര്‍ വിമത പക്ഷത്തേക്ക് നീങ്ങിയിരുന്നു. പാര്‍ട്ടിയിലെ ഒ പനീര്‍സെല്‍വം, പളനിസ്വാമി പക്ഷങ്ങള്‍ ഒന്നിച്ചതിന് പിന്നാലെ ആയിരുന്നു ഇത്. ഈ സാഹചര്യത്തില്‍ പളനിസ്വാമി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

 
Other News in this category

 
 




 
Close Window