Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വ്യാഴാഴ്ച മോഡിയും ആബേയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും
REPORTER

ന്യുഡല്‍ഹി: ഇന്ത്യയുടെ പ്രഥമ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ചേര്‍ന്ന് പദ്ധതിക്ക് തറക്കല്ലിടും. വ്യാഴാഴ്ച ഗുജറാത്തിലാണ് ചടങ്ങ്. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കാണ് ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വരുന്നത്. ജപ്പാന്റെ സാമ്പത്തിക സഹായത്തോടെ പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ 85 ശതമാനം പണം മുടക്കുന്നത് ജപ്പാനാണ്.

പദ്ധതിക്കായി ജപ്പാന്‍ 19 ബില്യണ്‍ ഡോളര്‍ ലോണ്‍ നല്‍കും. 2023 ഡിസംബറോടെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അഹമ്മദാബാദ്-മുംബൈ യാത്രയുടെ സമയം എട്ട് മണിക്കൂറില്‍ നിന്നും 3.5 മണിക്കൂറായി ചുരുങ്ങും. 750 യാത്രക്കാര്‍ക്ക് ഒരു സമയം ബുള്ളറ്റ് രെടയിനില്‍ യാത്ര ചെയ്യാനാകും. ലോകത്തിലെ നാലാമത്തെ വലിയ ട്രെയിന്‍ ശൃംഖലയാണ് ഇന്ത്യയുടേത്. എന്നാല്‍ ഇതാദ്യമായാണ് ഇന്ത്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിന് ഇന്ത്യയില്‍ എത്തുന്ന ആബേ രണ്ട് ദിവസം ഇന്ത്യയില്‍ ഉണ്ടാകും. ദ്വിദിന സന്ദര്‍ശനത്തില്‍ ഇരു നേതാക്കളും വിവിധ കരാറുകളില്‍ ഒപ്പിടും. ഹോണ്ട, സുസുകി തുടങ്ങിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും ഷിന്‍സോ ആബേ ഉദ്ഘാടനം ചെയ്യും.

 
Other News in this category

 
 




 
Close Window