Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=86.96 INR  1 EURO=77.27 INR
ukmalayalampathram.com
Wed 20th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിലീപ് ഭീഷണിപ്പെടുത്തിയെന്നും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും അനൂപ് ചന്ദ്രന്റെ മൊഴി
REPORTER

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പൊലീസിന് മൊഴി നല്‍കി. മോസ് ആന്റ് ക്യാറ്റ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഭീഷണിപ്പെടുത്തിയെന്നും ദിലീപ് തന്നെ സിനിമയില്‍ നിന്ന് ഒതുക്കിയെന്നുമാണ് അനൂപ് മൊഴി നല്‍കിയിരിക്കുന്നത്.

എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ദിലീപ് ഫോണില്‍ വിളിച്ച് രോഷത്തോടെ സംസാരിച്ചെന്ന് അനൂപ് ചന്ദ്രന്‍ പറഞ്ഞു.

സിനിമ ലൊക്കേഷനില്‍ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് സിനിമ അവസരങ്ങള്‍ പലതും നഷ്ടമായെന്നും അനൂപ് ചന്ദ്രന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.


 

 
Other News in this category

 
 




 
Close Window