Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
UK Special
  Add your Comment comment
2008 ല്‍ യുകെയിലെത്തിയവര്‍ക്ക് മാനുഷിക പരിഗണനയില്‍ അപ്പീല്‍ അനുവദിച്ചു
Reporter

ലണ്ടന്‍: സ്റ്റുഡന്റ് വിസയിലെത്തി തുടര്‍ന്ന് യുകെയില്‍ സ്ഥിരതാമസമാക്കിയ ആള്‍ തന്റെ കുട്ടിക്ക് വിസ ലഭിക്കാതെ വലയുകയായിരുന്നു. ഇതിനായി കയറിയിറങ്ങാത്ത ഓഫീസുകള്‍ ഇല്ലായിരുന്നു. മുട്ടാത്ത വാതിലുകളും. ഇപ്പോള്‍ ഇതാ ഇതിനൊരു പരിഹാരമായിരിക്കുന്നു. ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത് മാനുഷിക പരിഗണനയാണ്.

2008 ലാണ് ഇവര്‍ സ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയത്. 2009 ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുട്ടി ജനിച്ചു. ഈ കുട്ടി ഏഴുവര്‍ഷമായി യുകെയിലാണ് താമസിക്കുന്നത്. എന്നാല്‍ ഇതുവരെ വിസ അനുവദിച്ചു കിട്ടിയിരുന്നില്ല. വിസ അപേക്ഷ ഹോം ഓഫീസില്‍ സമര്‍പ്പിച്ചെങ്കിലും അവര്‍ കൂടുതല്‍ വീശദീകരണത്തിനായി തീരുമാനമെടുക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് ഇമിഗ്രേഷന്‍ ജഡ്ജിനു മുന്നില്‍ അപേക്ഷയുമായെത്തി. ഏഴു വര്‍ഷം യുകെയില്‍ താമസിച്ചു എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ വിശദമായി ബോധിപ്പിച്ചു.ഏഴു വര്‍ഷം യുകെയില്‍ കഴിഞ്ഞ കുട്ടിയെ തിരികെ അയക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നതല്ലെന്ന് അദ്ദേഹത്തെ ബോധിപ്പിച്ചു. ഇത്രയും വര്‍ഷം ഇവിടെ കഴിഞ്ഞ കുട്ടി യുകെയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുവെന്നും ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ അപ്പീല്‍ പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 
Other News in this category

 
 




 
Close Window