Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
62ാം വയസ്സില്‍ അമ്മയാവുകയും രണ്ടു വര്‍ഷത്തിനുള്ളില്‍ മകനെ നഷ്ടപ്പെട്ട ദുഖം പേറുകയും ചെയ്ത ഭവാനിയമ്മ യാത്രയായി
Reporter

കല്‍പ്പറ്റന്മ അറുപത്തിരണ്ടാം വയസ്സില്‍ കുഞ്ഞിനു ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മൂവാറ്റുപുഴ കാവുംകര സ്വദേശിനി റിട്ട. അധ്യാപിക ഭവാനിയമ്മ (76) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ വിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാലത്ത് ടെസ്റ്റ് ട്യൂബ് ശിശുവിനു ജന്മം നല്‍കുകയും ആ കുഞ്ഞ് ഒന്നര വയസ്സില്‍ മരിക്കുകയും ചെയ്തതോടെ അനാഥയായ ടീച്ചറുടെ ജീവിത കഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

2004 ഏപ്രില്‍ 14നാണ് ഭവാനിയമ്മ കണ്ണനു ജന്മം നല്‍കിയത്. തിരുവനന്തപുരം സമദ് ആശുപത്രിയില്‍ ടെസ്റ്റ് ട്യൂബ് ബീജസങ്കലനത്തിലൂടെയാണു ഭവാനിയമ്മ ഗര്‍ഭം ധരിച്ചത്. വീട്ടുമുറ്റത്തെ പാത്രത്തിലെ വെള്ളത്തിലേക്കു തലകീഴായി വീണായിരുന്നു ഒന്നര വയസുകാരന്‍ കണ്ണന്റെ ദാരുണ മരണം. കുഞ്ഞു മരിച്ച സംഭവത്തിനുശേഷം പലയിടത്തായി താമസിച്ചിരുന്ന ഭവാനിയമ്മ കുറച്ചുകാലമായി വയനാട്ടിലായിരുന്നു. മാനന്തവാടിയില്‍ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇവര്‍ വിദ്യാലയങ്ങളില്‍ ക്ലാസെടുത്താണു ജീവിച്ചിരുന്നത്. ഇതിനിടെ അസുഖങ്ങളും പിടിമുറുക്കി. തുടര്‍ന്നു വയനാട് പിണങ്ങോടിലെ പീസ് വില്ലേജില്‍ അന്തേവാസിയായി കഴിയുകയായിരുന്നു അവര്‍.

ആദ്യ വിവാഹത്തില്‍ കുട്ടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്ന് ആദ്യഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭവാനി അമ്മ വീണ്ടും വിവാഹിതയായിരുന്നു. ഈ ബന്ധത്തിലും അവര്‍ക്കു കുട്ടികളുണ്ടായില്ല. ഭവാനി അമ്മ മുന്‍കയ്യെടുത്തു രണ്ടാം ഭര്‍ത്താവിനെക്കൊണ്ടു മറ്റൊരു വിവാഹം കഴിപ്പിച്ചു. ആ ബന്ധത്തില്‍ ഉണ്ടായ കുട്ടിയെ കാണാന്‍ അനുവാദം കിട്ടാതായതോടെയാണു സ്വന്തമായി ഒരു കുട്ടി ഉണ്ടാവണം എന്ന ആഗ്രഹവുമായി ഭവാനിയമ്മ തിരുവനന്തപുരത്തെ സമദ് ആശുപത്രിയിലെത്തിയത്.

 
Other News in this category

 
 




 
Close Window